Universal Studio Singapore

ഒക്‌ടോബർ 30, 2016

സിംഗപ്പൂർ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിലേക്ക് ഓടിയെത്തുന്ന പേരാണ് യൂണിവേഴ്സൽ സ്റ്റുഡിയോ. 120 acre വിസ്തൃതിയുള്ള sentosa resort world  ഇൽ 49 acre സ്ഥലത്തു നിർമിച്ചിരിക്കുന്ന വിശാലമായ ഒരു amusement park ആണ് യൂണിവേഴ്സൽ സ്റ്റുഡിയോ. 2010 മാർച്ചിൽ ആണ് ഇത് തുറന്നത്. 2011 ഇൽ ആദ്യമായി ഞാൻ സിംഗപ്പൂരിൽ വന്നപ്പോൾ യൂണിവേഴ്സൽ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. ആദ്യം കയറിയ 2 റൈഡുകൾ നിരാശപ്പെടുത്തിയതിനാലും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കുറച്ചു പ്രായമുള്ള ആൾ ആയതിനാലും അന്ന് യൂണിവേഴ്സൽ സ്റ്റുഡിയോ വേണ്ട പോലെ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.  നിർബന്ധമായും കാണേണ്ടവയും ഒഴിവാക്കാവുന്നവയും ഏതൊക്കെയെന്നു നേരത്തെ മനസിലാക്കി. ഗൂഗിളിൽ visitor's reviews  ഉപകാരപ്പെട്ടു . 1/2 തൊട്ടു 3/4 ദിവസം മതി യൂണിവേഴ്സൽ സ്റ്റുഡിയോ മുഴുവൻ കണ്ടു തീർക്കാൻ. ബാക്കി സമയം സെന്റോസയിലെ കാണാൻ ബാക്കിയുള്ള മറ്റു കാര്യങ്ങൾക്കു വേണ്ടി മാറ്റി വെക്കാം.  ഓരോ സറ്റേഷനുകൾക്കിടയിൽ സഞ്ചരിക്കാൻ നേരത്തെ പറഞ്ഞ മോണോ റയിൽ ഉപയോഗപ്പെടുത്താം 

വിശാലമായ ഭൂഗർഭ പാർക്കിങ്ങിൽ നിന്ന് escalator വഴി കയറുന്നത് സ്റ്റുഡിയോ ഗേറ്റിലേക്കാണ്. യൂണിവേഴ്സൽ എന്നെഴുതിയ കറങ്ങി കൊണ്ടിരിക്കുന്ന ഗ്ലോബിന് മുന്നിൽ ഫോട്ടോ എടുക്കാനുള്ളവരുടെ ചെറിയ തിരക്ക്. പല പോസുകളിൽ നിന്നുള്ള ഫോട്ടോകൾ. professional photo shoots നടക്കുന്നു ഒരു ഭാഗത്ത്.  ഒരു അനുഷ്ടാനം പോലെ ഇവിടെ വരുന്ന എല്ലാവരും ഈ ഗ്ലോബിനടുത്തു നിന്ന് ഫോട്ടോ എടുക്കുന്നു. ഞങ്ങളും അത് തെറ്റിച്ചില്ല 😊




സ്റ്റുഡിയോയുടെ ഗേറ്റിൽ തന്നെ അതിന്റെ lay out മനസിലാക്കാൻ വിശദമായ printed map കിട്ടും. നമുക്ക് പോവേണ്ട റൈഡുകൾ എവിടെയാണെന്ന് മനസിലാക്കി അങ്ങോട്ട് പോവാം. 

അടുത്തിടെയൊന്നും നമ്മുടെ നാട്ടിലെ ഇത്തരം ഒരു amusement പാർകിൽ പോയിട്ടില്ലാത്തത് കാരണം ഒരു താരതമ്യം നടത്താൻ കഴിയില്ല. എന്നാൽ നിലവാരം തീരെ കുറഞ്ഞതും വളരെ കൂടിയതുമായ റൈഡുകൾ ഇവിടെയുണ്ട്.  എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്നവ..റൈഡുകളെക്കാൾ എനിക്ക് ഇഷ്ടമായത് മൊത്തത്തിലുള്ള ambiance ആണ്. 

കയ്യിൽ വലിയ luggage ഇല്ലാതെ പോവുന്നതാണ് നല്ലത്. പല റൈഡുകളിലും.കയറണമെങ്കിൽ luggage ലോക്കറിൽ വെക്കണം.  വലിയ ബാഗ് ലോക്കറിൽ കൊള്ളില്ല. എന്റെ കാമറ ബാഗും ട്രൈപോഡും വലിയ ബുദ്ധിമുട്ടായി. ചില റൈഡുകളിൽ ഒരുമിച്ചു കയറാൻ കഴിയാതെ വന്നു.  ക്യാമറക്കു ഒരാൾ കാവൽ നിൽക്കണമല്ലോ 



സിംഗപ്പൂരിൽ പലയിടങ്ങളിലും street performance കാണാൻ കഴിയും.. അത്തരത്തിലുള്ള ആകർഷകമായ dance performances സ്റ്റുഡിയോയുടെയും അകത്തു കാണാം. 

റൈഡുകളുടെ ത്രിൽ പോലെ തന്നെ അവ സംവിധാനം ചെയ്തിരിക്കുന്ന ചുറ്റുപാടും വളരെ രസകരമാണ്.


ചെറുതും വലുതുമായ ഭക്ഷണ ശാലകൾ ഉള്ളിൽ തന്നെയുണ്ട്. എന്നാൽ കഴുത്തറക്കുന്ന വിലയാണെന്നു മാത്രം. 


ഇതാണ് യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ഏറ്റവും ത്രിൽ നിറഞ്ഞ റൈഡ്. ദൂരക്കാഴ്ചയിൽ ചെറുതാണെന്നു തോന്നിക്കുമെങ്കിലും നല്ല ഉയരമുണ്ട്. റൈഡിൽ ഉള്ളവരുടെ ആർപുവിളി ദൂരേക്ക്‌ കേൾക്കാം. തല കുത്തനെയുള്ള position ഒക്കെ കണ്ടപ്പോൾ തന്നെ ഈ റൈഡ് ഒഴിവാക്കാം എന്ന് തീരുമാനിച്ചു. 

നിർബന്ധമായും കണ്ടിരിക്കേണ്ടവ എന്ന് എനിക്ക് തോന്നിയത് shrek 4D Show, mummy returns, Jurassic water world എന്നിവയാണ്. അതിൽ തന്നെ ഏറ്റവും ആകർഷകമായി തോന്നിയത് shrek 4 D show ആണ്.  4d show നടക്കുന്ന വലിയ തിയേറ്റർ ആണ് താഴെ കാണുന്നത്. 3d ഷോകൾ നമുക്ക് പുതുമയില്ലാത്തതാണ്.  4d എന്നാൽ 3d images കാണുന്നതിന് പുറമെ കാണികൾക്ക് ഷോയിലെ കഥാപാത്രങ്ങൾ ആയി മാറുന്നു ഒരു അനുഭവം ആണിതിന്. 15 മിനിറ്റു നീളുന്ന ചെറിയൊരു ഫിലിം ആണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ കൂടെ നമ്മളും ചലിക്കുന്നത് പോലെ തോന്നും. സ്‌ക്രീനിൽ കുതിരവണ്ടി പായുമ്പോൾ കാണികൾ ഇരിക്കുന്ന സീറ്റും അതിന്റെ താളത്തിൽ കുലുങ്ങിക്കൊണ്ടിരിക്കും 😊  ചുരുക്കത്തിൽ ഒരു പുതുമയുള്ള അനുഭവമായി. 


Shrek 4d ഷോയിലെ കഥാപാത്രത്തെ പുറത്തു വച്ച് കാണാം.  സെൽഫിയും എടുക്കാം 😊


സ്റ്റുഡിയോയിലേക്ക് ടൂർ വന്ന കുട്ടി കൂട്ടം.. അച്ചടക്കത്തോടെ നീങ്ങുന്ന കുട്ടിക്കൂട്ടത്തെ കണ്ടപ്പോൾ ഒരു ഫോട്ടോ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല😊 ചിലരുടെ കയ്യിൽ കുറിപ്പുകൾ എഴുതാനുള്ള ബുക്കും കണ്ടു ..


അകത്തു നിന്നുള്ള ഒരു ദൃശ്യം 



ഉച്ച കഴിഞ്ഞതോടെ ഞങ്ങൾ പുറത്തിറങ്ങി. ഒരു കൊറിയൻ restaurant ഇൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു.  ഇനി പോവാനുള്ളത് സെന്റോസയിലെ ഇമ്പിയാ സ്റ്റേഷനിലുള്ള madame tussauds wax മ്യൂസിയത്തിലേക്കാണ്.  അതേകുറിച്ചു അടുത്ത പോസ്റ്റിൽ...

Thank you for being here

0 അഭിപ്രായ(ങ്ങള്‍)