Clarke Quay: A night attraction of Singapore

ഒക്‌ടോബർ 27, 2016


സിംഗപ്പൂരിൽ ഏതെങ്കിലും ദിവസം രാത്രി ഫ്രീ ആണോ , എങ്കിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് clarke quay. സിംഗപ്പൂർ നദിയുടെ ഇരു കരകളിലായി നിർമിച്ചിരിക്കുന്ന മനോഹരമായ പട്ടണമാണ് clarke quay.  സിംഗപ്പൂരിനെ ഒരു വ്യാവസായിക നഗരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അവിടത്തെ രണ്ടാമത്തെ ഗവർണർ ജനറൽ Andrew Clarke നോടുള്ള ആദര സൂചകമായാണ് ഇ ടൗണിനു പേരിട്ടിരിക്കുന്നത്.  നിരവധി ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ബാറുകളും മറ്റു entertainments ഉം നിറഞ്ഞ ഒരു ടൌൺ. സാമാന്യം നല്ല ഒരു ക്യാമറയും ട്രൈപോഡും ഉണ്ടെങ്കിൽ കിടിലൻ ഫോട്ടോകൾക്കുള്ള വകുപ്പുണ്ട്  ഇവിടം. സിംഗപ്പൂർ യാത്രക്ക് ഒരുങ്ങുന്ന സമയത്തു തന്നെ clarke quay എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.  കാണണം എന്ന് അന്നേ തീരുമാനിച്ചിരുന്നു. 

യൂണിവേഴ്സൽ സ്റ്റുഡിയോ കാണാൻ വേണ്ടി മാറ്റിവച്ച ദിവസം നേരത്തെ ഫ്രീ ആവുന്നതിനാൽ അന്ന് രാത്രിയാണ് clarke quay കാണാൻ പ്ലാൻ ഇട്ടതു.  എങ്ങനെ അവിടം എത്തിപ്പെടും എന്നതായിരുന്നു ആദ്യം ചിന്തിച്ചത്. ഹോട്ടൽ റിസപ്ഷനിൽ ഇരുന്ന സ്ത്രീയോട് ചോദിച്ചപ്പോൾ തൊട്ടടുത്ത farrer park മെട്രോ സ്റ്റേഷനിൽ നിന്നും direct മെട്രോ കിട്ടും എന്ന് പറഞ്ഞു. ടാക്സി എടുക്കാതെ കുറഞ്ഞ ചിലവിൽ പോവാം..

Farrer park സ്റ്റേഷനിൽ നിന്ന് ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ Clarke quay യിലേക്കുള്ള മെട്രോ ട്രെയിൻ കിട്ടി. Clarke quay സ്റ്റേഷനിൽ ഇറങ്ങി പുറത്തു വന്നപ്പോൾ കണ്ടത് വലിയ ഒരു ടൌൺ. നേരത്തെ ഫോട്ടോയിൽ കണ്ട സ്ഥലങ്ങൾ ഒന്നും കാണുന്നില്ല. ഗൂഗിൾ മാപ് എടുത്തു ഏതാനും അടി മുന്നോട്ടു നടന്നപ്പോൾ വലിയ ഒരു ബ്രിഡ്ജ് കണ്ടു. അത് തന്നെയായിരിക്കും സിംഗപ്പൂർ നദിക്കു കുറുകെയുള്ള പാലം എന്ന് ഊഹിച്ചു.  നിറയെ ലൈറ്റുകൾ ഉള്ള വീതിയേറിയ ബ്രിഡ്ജിജിൽ കയറിയപ്പോൾ ഗൂഗിളിൽ കണ്ട കാഴ്ചകൾ ഞങ്ങളും കണ്ടു. പല വിധ വർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന clarke quay. നദിക്കു ഇരു വശങ്ങളിലുമായി വലിയ കെട്ടിടങ്ങൾ.. അവയിൽ നിന്നുമുള്ള വിവിധ നിറത്തിലുള്ള ലൈറ്റുകളുടെ പ്രകാശം നദിയിൽ പ്രതിഫലിക്കുന്നു. കരയോട് ചേർന്ന് നിരവധി യാത്രാ ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്നു. നദിയിൽ ഇപ്പോഴും ബോട്ടുകൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ബ്രിഡ്ജിജിനു മുകളിൽ നിന്ന് സ്വസ്ഥമായി കാഴ്ചകൾ ആസ്വദിക്കാം. വാഹനങ്ങളുടെ ശല്യം ഇല്ലാത്ത വലിയ നടപ്പാതയുണ്ട് പാലത്തിൽ. നടപ്പാതയുടെ വശങ്ങളിൽ ചില ഭാഗങ്ങൾ നിന്നുകൊണ്ട് കാഴ്ചകൾ കാണാൻ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. 


പാലത്തിലൂടെ കുറച്ചു കൂടി മുന്നോട്ടു നടന്നു നദിയുടെ മറുകരയിൽ എത്തി. നദിയുടെ വശങ്ങളിൽ നിറയെ ഷോപ്പുകൾ ആണ്. ഹോട്ടലുകളും നിരവധി. സ്നൂക്കർ ഉൾപ്പെടെയുള്ള വിനോദങ്ങൾക്കുള്ള സ്ഥലവും ഉണ്ട്. മദ്യ ഷോപ്പുകളിൽ ആളുകൾ സ്വസ്ഥമായി ഇരുന്നു മദ്യപിക്കുന്നു. വലിയ തിരക്കില്ല ഒന്നിലും. ആരും മദ്യം കഴിച്ചു പാമ്പിനെ പോലെ ഇഴയുകയോ ശല്യം ഉണ്ടാകുകയോ ചെയ്യുന്നില്ല. നടപ്പാതയിൽ തന്നെയുള്ള restaurant കളിൽ നിറയെ വർണ്ണ വിളക്കുകൾ ഉണ്ട്. അവയുടെ കീഴിൽ ആളുകൾ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നു.  ചെവിയിൽ ear phone തിരുകി ജോഗിങ് ചെയ്യുന്നവരും ഒട്ടേറെ ഉണ്ട്.  ജോഗിങ് ചെയ്യാൻ ഇവർക്കങ്ങനെ പ്രത്യേകിച്ച് സമയം ഒന്നും ഇല്ല.  സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നട്ടുച്ചയ്ക്ക് ജോഗിങ് ചെയ്യുന്ന കാഴ്ച മറീന ബേയിൽ കണ്ടിരുന്നു. 







                                                      വഴിയോരത്തെ  മദ്യശാല 


Restaurant 


സ്നൂക്കറില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍


ഊഴം  കാത്തു കിടക്കുന്ന  ബോട്ടുകള്‍


നേരത്തെ വലിയ  ബ്രിഡ്ജ്  വഴി നദിക്കരയില്‍ എത്തിയവര്‍ക്ക് തിരിച്ചു പോവാന്‍ വീണ്ടും തിരിഞ്ഞു  നടക്കേണ്ടതില്ല. ഇരു  കരകളെയും ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു നടപ്പാത  നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്നു. നീല നിറത്തില്‍ അലങ്കരിച്ച  ആ നടപ്പാത  വഴി ഞങ്ങള്‍ നദി മുറിച്ചു കടന്നു അപ്പുറതെത്തി. നദിയിലേക്ക് ഇറക്കി കെട്ടിയ സ്റ്റെപ്പുകളില്‍ ആളുകള്‍ വെറുതെ ഇരിക്കുന്നു. ഒറ്റയ്ക്കും അല്ലാതെയും. ചിലര്‍ മൊബൈലില്‍ നോക്കി കൊണ്ടിരിക്കുന്നു.. മറ്റു ചിലര്‍ പരസ്പരം സംസാരിച്ചിരിക്കുന്നു. കുറച്ചു നേരം അത് പോലെ ഇരിക്കണം എന്നൊരു ആഗ്രഹം തോന്നാതിരുന്നില്ല. തിരിച്ചു Farrer park ലേക്ക് അവസാന ട്രെയിന്‍ എപ്പോഴാണെന്ന്  ഉറപ്പില്ലാത്ത  കാരണം ഞങ്ങള്‍ തിരിച്ചു നടന്നു.. Clarke Quay യുടെ മനോഹാരിത ആസ്വദിച്ച സന്തോഷത്താല്‍.......


Thank you for being here

0 അഭിപ്രായ(ങ്ങള്‍)