The Singapore City tour

ഒക്‌ടോബർ 07, 2016

തലേ ദിവസത്തെ ദീപാവലി അലങ്കാരങ്ങളുടെ ഫോട്ടോ എടുത്തു വൈകിയാണ് ഉറങ്ങിയതെങ്കിലും രാവിലെ നേരത്തെ എണീറ്റു. 9.30 am ന് ആണ് ഞങ്ങളുടെ half day സിറ്റി ടൂർ.  തൊട്ടടുത്ത ഹോട്ടലിൽ താമസിച്ചിരുന്ന ഒരു കൊൽക്കത്ത ഫാമിലിയെയും കൂട്ടിയാണ് ഞങ്ങൾക്ക് പോവാൻ ഉള്ള കാബ് എത്തിയത്.  Half day കൊണ്ട് സിംഗപ്പൂർ സിറ്റി എന്ത് കാണാൻ ആണെന്ന് ഞാൻ ഓർത്തു.  ട്രാവൽ ഏജൻസി ഗ്രൂപ് ടൂർ ആണ്. Schedule വിട്ടു ഒരു കളിയും ഉണ്ടാവില്ല.  അത് മുൻകൂട്ടി കണ്ടാണ് ഏജൻസി schedule ഇൽ പെടാത്ത ഒരു free day ഞാൻ ഉൾപ്പെടുത്തിയത്. 

ഹോട്ടലിൽ നിന്ന് ക്യാബ് ഡൌൺ ടൌൺ ലക്ഷ്യമാക്കി നീങ്ങി. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ നേരത്തെ കണ്ടു പരിചയമുള്ള സ്ഥലങ്ങൾ കണ്ടുതുടങ്ങി. നേരത്തെ സിംഗപ്പൂർ വന്നപ്പോൾ മറീന ബേയുടെ അടുത്തുള്ള സ്വിസ്സോടെൽ ദി സ്റ്റാംഫോഡിൽ ആയിരുന്നു ഞാൻ താമസിച്ചത്.  അതിനു മുന്നിലൂടെ തന്നെയാണ് ഞങ്ങളുടെ ക്യാബ് കടന്നു പോവുന്നത്. 

ആദ്യത്തെ പോയിന്റ് സിംഗപ്പൂർ ഫ്ലയർ ആണ്.  ടൂർ ഏജൻസിയിൽ ഞാൻ പ്രത്യേകം പറഞ്ഞു ഉൾപ്പെടുത്തിച്ചതാണ് flayer.  സിംഗപ്പൂർ ടൌൺ ന്റെ ഒരു വിശാലമായ കാഴ്ച കിട്ടാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് flayer എന്ന് നേരത്തെ വായിച്ചിരുന്നു.  മറീന ബേ sands ഹോട്ടൽ ന്റെ മുകളിലത്തെ നിലയിലെ സ്കൈ പാർക് ആണ് ടൌൺ മുഴുവൻ കാണാൻ പറ്റിയ മറ്റൊരു പോയിന്റ്.  Flayer ഇൽ കയറാൻ ഒരാൾക്ക് 33 ഡോളറും sands ന്റെ സ്കൈ പാർക്കിൽ കയറാൻ 23 ഡോളറും ആണ് ചാർജ്. ഇതിൽ രണ്ടിലും കയറണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ടൂറിസ്റ്റുകൾ ചെല്ലുന്നിടം എങ്ങനെ മനോഹരമാക്കാം എന്ന് നല്ല ബോധ്യം സിംഗപൂർകാർക്കുണ്ട്.  Flayer ന്റെ അടിഭാഗത്തുള്ള ചെറിയ സ്ഥലം പോലും കൊച്ചു വെള്ളച്ചാട്ടം ഉൾപ്പെടെ ഉള്ള ഒരു പൂന്തോട്ടമാക്കി മാറ്റിയിരിക്കുന്നു.  ഫ്ലയെറിൽ നിന്ന് ഇറങ്ങിയാൽ ഈ പൂന്തോട്ടത്തിൽ കുറച്ചു നേരം വിശ്രമിക്കുകയും ആവാം

ഉയരത്തിൽ അതിവേഗം കറങ്ങി രസിപ്പിക്കാനുള്ള ഒന്നല്ല flayer.  സിംഗപ്പൂർ സിറ്റിയുടെ ഭംഗി സഞ്ചാരികളെ കാണിക്കാനാണ് flayer.  അതുകൊണ്ടു തന്നെ കറങ്ങുന്നുണ്ടോ എന്ന് പോലും സംശയം ജനിപ്പിക്കുന്നത്ര പതുക്കെയാണ് കറക്കം.  5-6 പേർക്ക് സുഖമായി ഇരിക്കാവുന്നതും എണീറ്റ് നടക്കാവുന്നതുമായ ക്യാബിനാണ് flyer ന് ഉള്ളത്. ചുറ്റും ഗ്ലാസ് ആയതു കൊണ്ട് കാഴ്ചക്ക് തടസം ഇല്ല. ഉയർന്ന ക്ലാസ് ടിക്കറ്റ് ന് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള vip ക്യാബിനുകളും ഉണ്ട്.  Flayer ഉയർന്നു പൊങ്ങുന്നത് അകത്തു ഇരുന്നാൽ അറിയില്ല. കാഴ്ചകൾ മാറി മാറി വരുമ്പോൾ മാത്രമേ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നു തോന്നൂ.

Flayer ന്റെ പുറത്തു നിന്നുള്ള ദൃശ്യം


Flayer ന്റെ ക്യാബിൻ


മുകളിലേക്കു ഉയരുമ്പോൾ താഴേ ടൗണിന്റെ ഹൃദ്യമായ കാഴ്ചകൾ കാണാം


സ്വസ്ഥമായ ഒരു ആസ്വാദനം 


Flayer ഇൽ നിന്നും മറീന ബേ സാൻഡ്സ് ഹോട്ടലിന്റെ ദൃശ്യം.  സാൻഡ്സ് ഹോട്ടൽ സിംഗപ്പൂരിന്റെ പ്രൗഢി വിളിച്ചോതുന്ന നിർമ്മിതിയാണ്.  വെറും ഒരു ആഡംബര ഹോട്ടൽ മാത്രമല്ല സാൻഡ്സ്. സിംഗപ്പൂരിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് .തൊട്ടടുത്ത് കാണുന്ന താമര ആകൃതിയിൽ ഉള്ള കെട്ടിടം സിംഗപ്പൂർ ആർട്സ് ആൻഡ് സയൻസ് സെന്റർ ആണ്.  ഇവയെ കുറിച്ച് വിശദമായി പിന്നീട് പറയാം.


ഏതാണ്ട് മുക്കാൽ മണിക്കൂർ എടുക്കും flayer ഇൽ നിന്ന് ഇറങ്ങാൻ. താഴെയുള്ള ഗാർഡനിൽ ഏതാനും മിനിറ്റുകൾ ചെലവഴിച്ചാണ് തിരിച്ചു ക്യാബിൽ കയറിയത്.  

അടുത്ത പോയിന്റ് മറീന ബേയിലെ പ്രശസ്തമായ മേർലിയൊൻ പാർക്കാണ്. Merlion സിംഗപ്പൂരിന്റെ ദേശീയ മുദ്രയാണ് സിങ്കപ്പൂർ ടൂറിസം ബോർഡ് 1964 ഇൽ ഡിസൈൻ ചെയ്തതാണ് ഇത്. മത്സ്യത്തിന്റെ ശരീരവും സിംഹത്തിന്റെ തലയും.ഉള്ള ഈ എംബ്ലം സിങ്കപ്പൂർ ടൂറിസം ബോർഡിന്റെ കീഴിൽ ട്രേഡ് മാർക്ക് റീജിസ്ട്രേഷൻ ഉള്ളതാണ്.  20 മിനിറ്റ് ആണ് ഇവിടെ തങ്ങാൻ അനുവദിച്ച സമയം. എല്ലാ സമയവും ടൂറിസ്റ്റുകളുടെ തിരക്കുള്ള സ്ഥലമാണ് ഇവിടം.  കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ sky വളരെ bland ആയിരുന്നു. ഇത്തവണ നിറയെ മേഘങ്ങളൊക്കെയായി വളരെ ഭംഗി തോന്നിച്ചു. Merlion ഫോട്ടോ എടുക്കാൻ നല്ല ബാക് ഗ്രൗണ്ട് ..







സിറ്റി ടൂറിന്റെ അവസാന പോയിന്റ് സിംഗപ്പൂരിലെ അതി പുരാതനമായ ചൈനീസ് ആരാധനാലായമായ തിയാൻ ഹോക്ക് കേങ് temple ആണ്. 1839 ഇൽ ചൈനീസ് കുടിയേറ്റക്കാർ നിർമ്മിച്ച അമ്പലമാണിത്.  അമ്പലത്തിന്റെ ഏറ്റവും ഉൾഭാഗത്തു മാത്രം ഫോട്ടോ എടുക്കാൻ വിലക്കുണ്ട്.  ചൈനക്കാരുടെ സാന്നിധ്യം അതി പുരാതന കാലം മുതലേ സിംഗപ്പൂരിലുണ്ട്.  സിംഗപ്പൂരിൽ ബിസിനസ് ചെയ്തു വിജയിക്കണമെങ്കിൽ ചൈനീസ് ഭാഷ നല്ലവണ്ണം അറിയണം എന്ന് സിംഗപ്പൂരിൽ സാമ്രാജ്യം പടുത്തുയർത്തിയ ഒരു ബിസിനിസ്കാരൻ പറഞ്ഞത് എവിടെയോ വായിച്ചിരുന്നു.  ചൈന ടൌൺ എന്ന സ്ഥലത്താണ് ഈ അമ്പലം. അവിടെ വേറെയും ചില ടൂറിസ്റ്റ് സ്പോട്ടുകൾ ഉള്ളതിനാൽ ഒരു ദിവസം ചൈന ടൌൺ ന് മാത്രമായി ഞങ്ങൾ മാറ്റി വച്ചിട്ടുണ്ട്. 



തൊട്ടടുത്തുള്ള ഒരു ഷോപ്പിംഗ് സ്ട്രീറ്റിൽ കൂടി ഏതാനും നിമിഷം ചെലവിട്ടു സിറ്റി ടൂർ അവസാനിപ്പിച്ചു.  വൈകുന്നേരം സിംഗപ്പൂരിലെ പ്രധാന ടൂറിസ്റ്റ് പോയിന്റ് ആയ sentosa ദ്വീപിലേക്കാണ് ഞങ്ങളുടെ യാത്ര.  അതെ കുറിച്ച് പിന്നീട്....



Thank you for being here

0 അഭിപ്രായ(ങ്ങള്‍)