സിംഗപ്പൂർ യാത്രക്ക് ഒരുങ്ങാം

ഒക്‌ടോബർ 05, 2016

സഞ്ചാരികൾക്കു കാഴ്ചയുടെ വൈവിധ്യമാർന്ന ഒരു വലിയ ലോകം ഒരുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു രാജ്യമാണ് സിംഗപ്പൂർ. ഏതു പാതി രാത്രിക്കും സുരക്ഷിതമായി ഒരു ശല്യവും ഇല്ലാതെ യാത്ര ചെയ്യാവുന്ന, വൃത്തിയും വെടിപ്പും എന്താണെന്നു ഉദാഹരണമായി ചൂണ്ടി കാണിച്ചു കൊടുക്കാവുന്ന മനോഹരമായ രാജ്യം.  ഒരു സിംഗപ്പൂർ ഡോളർ 50 രൂപയ്ക്കു തുല്യം ആണ്. ഇന്ത്യൻ സഞ്ചാരികൾക്കു താരതമ്യേനെ ചെലവ് കൂടിയ രാജ്യം.  ഒരു രാജ്യത്തു ചിലവാക്കുന്ന പണം നമ്മുടെ രൂപയുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നതാണ് പൊതു തത്വം.  അങ്ങനെ നോക്കിയാൽ സിംഗപ്പൂരിൽ 500ml വെള്ളകുപ്പി വാങ്ങാൻ 150 രൂപ ചിലവാക്കണം 😊

യാത്രക്ക് എന്തെല്ലാം ആവശ്യമാണ് ??

തായ്‌ലൻഡ് പോലെയുള്ള രാജ്യങ്ങളിൽ നമുക്ക് ലഭ്യമായ visa on arrival സൗകര്യം സിംഗപ്പൂരിൽ ഇല്ല. വിസ നേരത്തെ എടുക്കണം. കേരളത്തിൽ സിംഗപ്പൂർ വിസ കോൺസുലേറ്റ് ഇല്ല. നമുക്ക് അടുത്തുള്ളത് ചെന്നൈ ആണ്.  വിസ കിട്ടാൻ ഒറിജിനൽ പാസ്പോർട്ട് വിസക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. കേരളത്തിൽ താമസിക്കുന്നവർക്ക് വിസ എടുക്കാൻ ഏതെങ്കിലും ട്രാവൽ ഏജൻസിയെ ഏല്പിക്കുന്നതാണ് സൗകര്യം.  വിസക്ക് അപേക്ഷിക്കാൻ എടുക്കുന്ന ഫോട്ടോക്ക് ചില നിബന്ധനകൾ ഉണ്ട്. വെളുത്ത ബാക് ഗ്രൗണ്ട് ഉള്ള,  ഫോട്ടോയുടെ 80% വും മുഖം ആയിരിക്കത്തക്ക ഫോട്ടോ ആണ് വേണ്ടത്. മാറ്റ് ഫിനിഷിങ് തന്നെ വേണം താനും. സാധാരണ പാസ്പോർട്ട് ഫോട്ടോപോലെ മിനുസം ഉണ്ടാവില്ല മാറ്റ് ഫിനിഷ് ഫോട്ടോയ്ക്ക്.

5 working ഡേയ്സ് ആണ് വിസ പ്രോസസ് ചെയ്യാൻ വേണ്ട സമയം. ശനിയും ഞായറും കോൺസുലേറ്റ് അവധിയാണ്. ഒരു 15 ദിവസം മുന്നെയെങ്കിലും അപേക്ഷിക്കുന്നതാണ് നല്ലതു.  വിമാന ടിക്കറ്റ് എടുത്ത ദിവസത്തേക്ക് വിസ കിട്ടില്ലേ എന്ന് ടെന്ഷനിടിക്കേണ്ടി വരില്ല.

കാലാവസ്ഥ:-
അനുയോജ്യമായ കാലവസ്ഥയാണോ നമ്മൾ പോവുന്ന സമയം എന്ന് ഉറപ്പു വരുത്തണം. ഗൂഗിളിൽ കാണുന്നത് കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല എന്ന് അനുഭവം തെളിയിച്ചു. Wettest month ആയി നെറ്റിൽ കണ്ടത് നവംബർ ആണ്. ഓഗസ്റ്റ്, സെപ്തംബർ എല്ലാം മഴ സാധ്യത 80% ആണ് പല സൈറ്റുകളിൽ കണ്ടത്. ട്രിപ്പ് ക്യാൻസൽ ചെയ്താലോ എന്ന് വരെ ആലോചിച്ചു. എന്നാൽ വീണ്ടും വിശദമായി ഗവേഷണം നടത്തിയപ്പോൾ ഈ മാസങ്ങളിലെ മഴ അത്ര പ്രശ്നക്കാരാൻ അല്ല എന്ന് മനസ്സിലായി. മഴ ഉണ്ടെങ്കിൽ തന്നെ ചെറിയ ചെറിയ എപിസോഡുകൾ ആണ്. ഓരോ മഴയ്ക്ക്  ഇടയിലും തെളിഞ്ഞ കാലാവസ്ഥ ഉണ്ടാവും. ഇടക്കുള്ള മഴ ചൂട് കുറയാനും സഹായിക്കും. ഇക്കാര്യം കണ്ടപ്പോൾ ട്രിപ്പ് പ്ലാൻ വീണ്ടും ജീവൻ വച്ചു.  കനത്ത മഴയാണെങ്കിൽ സിംഗപ്പൂർ നൈറ്റ് സഫാരി പോലെയുള്ള ഇനങ്ങൾ ക്യാൻസൽ ചെയ്യാറുണ്ടത്രെ.  എന്നാൽ ഇവിടെ വന്നപ്പോൾ പ്രവചിക്കപ്പെട്ട കാലവസ്ഥയുമായി ഒരു ബന്ധവും ഉണ്ടായില്ല. കനത്ത വെയിലും ചൂടും ആയിരുന്നു. ജൂറോങ് bird പാർക്കിലും നൈറ്റ് സഫാരിക്കും പോവുന്ന വഴിക്കു മാത്രമാണ് തീരെ ചെറിയ തോതിൽ മഴ പെയ്തത്

എങ്ങനെ പോവണം??

എയർ ഏഷ്യ ഓപ്പറേറ്റ് ചെയ്യുന്ന സ്ഥലമാണ് സിംഗപ്പൂർ. യാത്ര ചെലവ് പരമാവധി കുറയ്ക്കാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ എയർ ഏഷ്യ ആണ് നല്ലതു. മലേഷ്യ യിലെ kuala lumpur രിൽ ഒരു സ്റ്റോപ്പ് ഉണ്ട്. 1_2 മണിക്കൂർ കഴിഞ്ഞായിരിക്കും സിംഗപ്പൂർ connection flight. അത് വരെ kuala lumpur എയർപോർട്ടിന്റെ ഭംഗി ആസ്വദിക്കാം. പല connection flights ഉണ്ട്. 12 മണിക്കൂർ കഴിഞ്ഞുള്ള ഒരു ഫ്ലൈറ്റ് ആണ് നമ്മൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ആ സമയം കൊണ്ട് വേണമെങ്കിൽ ഒരു kuala lumpur സിറ്റി ടൂർ നടത്താം. മലേഷ്യൻ വിസ കൂടി നേരത്തെ എടുത്തു വെക്കണം എന്ന് മാത്രം.
6000_7000 inr റേഞ്ച് ആണ് എയർ ഏഷ്യ ടിക്കറ്റ്. സീസൺ അനുസരിച്ചു മാറ്റം ഉണ്ടാവാം.  സമയത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്കു കൊച്ചിയിൽ നിന്നും നേരിട്ടുള്ള സിംഗപ്പൂർ ഫ്ലൈറ്റ് പിടിക്കാം. ടൈഗർ എയർ ആണ് ഈ കൂട്ടത്തിൽ ഏറ്റവും ചെലവ് കുറവ്. സിംഗപ്പൂർ എയർലൈൻ, സിൽക്ക് എയർ എല്ലാം ചിലവേറിയവയാണ്.  ടൈഗർ എയർ അർദ്ധ രാത്രിയാണ് പുറപ്പെടുന്നത്. രാവിലെ 8 മണിയോടെ സിംഗപ്പൂർ വരും.  ഹോട്ടലിൽ എത്തുന്നത് മിക്കവാറും ഉച്ചയോടെ ആയിരിക്കും. തലേ ദിവസത്തെ ഉറക്കം ഇല്ലായ്മയും ക്ഷീണവും എല്ലാം കണക്കിൽ എടുത്താൽ അന്നത്തെ ദിവസം പിന്നെ കാര്യമായി ഒന്നിനും വിനിയോഗിക്കാൻ കഴിയില്ല. അതിനാൽ രാത്രി സിംഗപ്പൂർ ചെന്നെത്തുന്ന ഫ്ലൈറ്റ് എടുക്കുന്നതാണ് നല്ലതു. ഉറക്കത്തിനു ശേഷം രാവിലെ ഉണർവ്വോടെ ടൂർ തുടങ്ങാം.  8am ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എയർ ഏഷ്യ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്. വൈകുന്നേരം 6.30pm ന് സിംഗപ്പൂർ എത്തും.

എത്ര ദിവസം,  ഏതൊക്കെ സ്ഥലങ്ങൾ ?

ഇക്കാര്യം പ്രധാനമായും നമ്മുടെ ബഡ്ജറ്റ് അനുസരിച്ചാണ്.  5 ദിവസം ഉണ്ടെങ്കിൽ പ്രധാന സ്ഥലങ്ങൾ എല്ലാം കാണാൻ കഴിയും. ട്രാവൽ ഏജൻസി വഴി പോവുന്നവർ അവരുടെ schedule ഇൽ പെടാത്ത ഒരു ദിവസം മാറ്റി വെക്കാൻ ശ്രദ്ധിക്കുക.  നമ്മുടെ സ്വന്തമായുള്ള കറക്കതിന് വേണ്ടി.  ട്രാവൽ ഏജൻസി ട്രിപ്പ് അധികവും ഗ്രൂപ് ടൂർ ആണ്. ഓരോ സ്ഥലത്തും കൃത്യമായ സമയം വച്ചുള്ള ട്രിപ്പ്. മതി മറന്നു ആസ്വദിക്കാൻ കഴിയില്ല. സിംഗപ്പൂർ സിറ്റി ടൂർ എന്നത് ഇവിടെ വെറും 3 മണിക്കൂർ കറക്കം ആണ്. സിറ്റി യുടെ ഒരു തുമ്പു പോലും 3 മണിക്കൂർ കൊണ്ട് കാണാൻ കഴിയില്ല. ഇത്തരം വിടവുകൾ നികത്താൻ ആണ് ഒരു ഫ്രീ ഡേ വേണം എന്ന് പറഞ്ഞത്

കാണേണ്ട സ്ഥലങ്ങൾ ഓരോരുത്തരുടെയും അഭിരുചിക്കാനുസരിച്ചു തിരഞ്ഞെടുക്കാം.  ഇതിനു ഗൂഗിളിന്റെ സഹായം തേടാം. സിംഗപ്പൂരിലെ ടൂറിസ്റ്റ് attractions എല്ലാം വിശദമായി ഇന്റർനെറ്റിൽ നിന്നും മനസിലാക്കാം. ചിത്രങ്ങൾ സഹിതം. അവയിൽ നമുക്ക് യോജിച്ചവ എന്ന് തോന്നുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ആസ്വദിക്കാവുന്ന സ്ഥലങ്ങൾ സിംഗപ്പൂരിൽ ഉണ്ട്.  ട്രാവൽ ഏജൻസി വഴി പോവാൻ ഉദ്ദേശിക്കുന്നവർക്ക് കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് കൊടുത്തു അതിന് അനുസരിച്ചു പ്ലാൻ ഉണ്ടാക്കാൻ പറയാം.
എന്നാൽ സിംഗപ്പൂർ പോലെ ശക്തമായ public transport facility ഉള്ള രാജ്യങ്ങളിൽ പോവാൻ ഒരു ട്രാവൽ ഏജൻസിയുടെ ആവശ്യം ഇല്ല. നമ്മൾ സ്വയം പ്ലാൻ ചെയ്തു പോവുന്നതാണ് യാത്ര ആസ്വദിക്കാനും ചെലവ് ചുരുക്കാനും നല്ലതു.  പോവേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു ഗൃഹപാഠം ചെയ്യേണ്ടി വരും എന്ന് മാത്രം.  ഓപ്പൺ ആയ സമയം, ടിക്കറ്റ് നിരക്ക്, ചില rules and regulations ഒക്കെ അറിഞ്ഞിരിക്കണം.  ഉദാഹരണത്തിന് ചില സ്ഥലങ്ങളിൽ കാമറ ഇപയോഗിക്കാമെങ്കിലും tripod ഉപയോഗിക്കാൻ കഴിയില്ല. ഫ്ലാഷ് ഫോട്ടോ ചില സ്ഥലങ്ങളിൽ അനുവദിക്കില്ല. ഇത്തരം നിയമങ്ങൾ നേരത്തെ അറിഞ്ഞിരിക്കുന്നത് പിന്നീടുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. Public transport കൂടുതൽ ആശ്രയിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു EZ link card എടുക്കാം. അതൊരു പ്രീപെയ്ഡ് കാർഡ് ആണ്. മെട്രോയിലും ബസിലും എല്ലാം payment ന് ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അങ്ങനെയും പണം അടക്കാം. മെട്രോയിലും ബസ്സിലും ഒക്കെ കൊടുക്കാൻ ചില്ലറ തപ്പി അലയേണ്ടതില്ല ഈ കാർഡ് കൈയിൽ ഉണ്ടെങ്കിൽ .

Public transport നെ കുറിച്ച് എടുത്തു പറയാതിരിക്കാൻ വയ്യ. സിംഗപ്പൂരിലെ ഒട്ടു മിക്ക സ്ഥലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ മെട്രോ ആണ് ഇവിടത്തേത്. MRT (Mass rapid transit) എന്നാണ് മെട്രോ അറിയപ്പെടുന്നത്.  ഓരോ 2-3 മിനിട്ടിലും മെട്രോ ട്രെയിൻ ഉണ്ട്. കാത്തിരുന്നു മുഷിയേണ്ടതില്ല എന്ന് ചുരുക്കം. North south line, east west line, North east line, down town line, circle line എന്നിങ്ങനെ പല ലൈൻ ആക്കി തിരിച്ചിട്ടുണ്ട് മെട്രോ. നമ്മൾ താമസിക്കുന്ന ലോഡ്ജ് ന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ഏതാണെന്നു അറിഞ്ഞു വെക്കുക. പോവേണ്ട സ്ഥലത്തെ മെട്രോ സ്റ്റേഷനും.. തൊട്ടടുത്ത മെട്രോയിൽ ചെന്നാൽ വളരെ വിശദവും ലളിതവുമായ മെട്രോ മാപ് കാണാം.  പോവേണ്ട സ്ഥലം ഏതു ലൈൻ ആണെന്ന് എളുപ്പം മനസിലാക്കാം. നമ്മുടെ ലൈൻ അല്ല പോവേണ്ട സ്ഥലം എങ്കിൽ ഏതു സ്റ്റേഷനിൽ നിന്നാണ് മാറി കയറേണ്ടത് എന്നും മാപ്പിൽ നിന്ന് മനസിലാക്കാം. പോരാത്തതിന് ട്രെയിനിന് അകത്തു announcement ഉം ഉണ്ടാവും. മെട്രോ കവർ ചെയ്യാത്ത സ്ഥലങ്ങളിലേക്ക് ബസ്സ് സർവീസ് ധാരാളം..


താമസിക്കാൻ തിരഞ്ഞെടുക്കാവുന്ന ഹോട്ടലുകളുടെ വലിയൊരു നിര തന്നെ വിവിധ സൈറ്റുകളിൽ ലഭ്യമാണ്.  ഡൌൺ ടൌൺ, ഓർച്ചാഡ് പോലെയുള്ള സിംഗപ്പൂരിന്റെ കോർ ഏരിയ യിൽ എല്ലാം 5 സ്റ്റാർ മുതൽക്കു മുകളിലേക്കുള്ള ഹോട്ടലുകൾ ആണ്. ഒരു ദിവസത്തിന് 10000 രൂപയ്ക്കു താഴെ റൂം കിട്ടാൻ ബുദ്ധിമുട്ടാണ്.  25000, 40000 വരെ വാടകയുള്ള ഹോട്ടലുകളും ഉണ്ട്.  ഹോട്ടലുകളിൽ വലിയ ആർഭാടം വേണ്ട എന്ന് വെക്കാമെങ്കിൽ മെട്രോ ഉള്ള ,താരതമ്യേനെ  ചെലവ്തെ കുറഞ്ഞ സ്ഥലത്തു ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലതു. മൊത്തം ബഡ്ജറ്റിൽ ഒത്തിരി മാറ്റം വരും.  ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന little india എന്ന സ്ഥലത്തെ ഒരു ഹോട്ടൽ ആണ് ഞങ്ങൾ താമസിക്കാൻ എടുത്തത്. Farrer park metro station ന് തൊട്ടടുത്ത്. ട്രാവൽ ഏജൻസി schedulil പെടാത്ത ഞങ്ങളുടെ എല്ലാ യാത്രയും മെട്രോ വളരെ എളുപ്പമാക്കി.  സിംഗപ്പൂരിലെ പ്രശസ്തമായ മുസ്തഫ സ്റ്റോർ ന്റെ തൊട്ടടുത്ത്. തമിഴ്നാട്ടുകാരുടെ ഉപ്പ് തൊട്ടു കർപ്പൂരം വരെ കിട്ടുന്ന ഒരു സ്റ്റോർ ആണ് മുസ്തഫ സെന്റർ. ജോലിക്കാർ അധികവും തമിഴ്‍നാട്ടുകാർ ആണ്. 5 വർഷം മുൻപ് സിംഗപ്പൂരിൽ വന്നപ്പോളും മുസ്തഫയിൽ വന്നു ഷോപ്പിംഗ് നടത്തിയിരുന്നു. മുസ്തഫ സ്റ്റോർ ന്റെ ചെറിയൊരു ഭാഗമാണ് താഴെ കാണുന്നത്. ടൌൺ ന്റെ വൃത്തി കാണിക്കാൻ വേണ്ടി എടുത്ത ഫോട്ടോ ആണ്.  തെരുവിൽ ആളുകൾ ചവച്ചു തുപ്പുമോ എന്ന് ഭയന്നിട്ടാണോ ആവോ സിംഗപ്പൂരിൽ ച്യൂയിൻഗം വിൽപ്പന ഇല്ല


സിംഗപൂരിലെ റോഡുകൾ ആരെയും മനം കുളിർപ്പിക്കും. പ്രത്യേകിച്ച് ഇന്ത്യക്കാരെ. വീതിയേറിയ വൃത്തിയുള്ള റോഡ്. വൺ വേ.. 6 മുതൽ 8 വരി വരെയുള്ള റോഡുകൾ ആണ്. കുണ്ടും കുഴിയും ഇല്ലാത്ത മികച്ച ഗ്രിപ് നൽകുന്ന റോഡുകൾ. ഹോൺ മുഴക്കൽ ഇല്ലേ ഇല്ല. കാൽ നട യാത്രക്കാരും അങ്ങേയറ്റം മര്യാദ കാണിക്കും. അശ്രദ്ധമായ, അലസമായ റോഡ് ക്രോസ്സിങ് ഒരിക്കലും കാണാൻ കഴിയില്ല. സിഗ്നൽ കിട്ടാൻ ആളുകൾ ക്ഷമയോടെ കാത്തു നിൽക്കും. റോഡ് ക്രോസ്സ് ചെയ്യാൻ ഉള്ള സിഗ്നൽ കിട്ടിയാൽ മാത്രമേ ആളുകൾ റോഡിൽ ഇറങ്ങൂ. 20 sec ആണ് സമയം. ചിലപ്പോൾ 20 sec കഴിഞ്ഞാലും ആളുകൾ ക്രോസ്സ് ചെയ്തു തീർന്നു കാണില്ല. എന്നാലും അക്ഷമായോടെയുള്ള ഒരു ഹോൺ മുഴക്കലോ ചീത്ത വിളിയോ കേൾക്കാൻ കഴിയില്ല. 

റോഡിൽ അധികവും വൻകിട കാറുകൾ ആണ്. ടൊയോട്ടയുടെ മുന്തിയ മോഡലുകൾ ധാരാളം ഉണ്ട്. Hyunadi i40 ആണ് ടാക്സികളിൽ അധികവും. Bmw, mercidez, jaguar, ലുമ്പോർഗിനി, ഫെറാറി എല്ലാം സുലഭം.  തായ്‌ലൻഡ് നെ അപേക്ഷിച്ചു ബൈക്കുകളുടെ എണ്ണം വളരെ കുറവാണ്.  കുതിച്ചു പായുന്ന ഹാർലി ബൈക്കുകൾ ഇടയ്ക്കു കാണാം. തെരുവിലൂടെ ഒറ്റ ചക്രവും രണ്ടു ചക്രവും ഉള്ള സൈക്കിൾ ഉപയോഗിച്ച് പായുന്ന ആളുകളെയും കാണാം.

ജീവിതം ആസ്വധിക്കുന്നവർ ആണ് സിംഗപ്പൂർ ജനങ്ങൾ. പല തെരുവുകളും പാതി രാത്രി കഴിഞ്ഞും ആക്റ്റീവ് ആണ്. പാട്ടും ഡാൻസും സ്ട്രീറ്റ് ഷോ കളും എല്ലാം കാണാം.  ആരും മറ്റൊരാളെ ശ്രദ്ധിക്കുകയോ ശല്യം ചെയ്യുകയോ ഇല്ല. മൊബൈലിലേക്ക് മുഖം പൂഴ്ത്തി അല്ലാതെ ഒരു സിംഗപൂരിയെ കണ്ടു കിട്ടാൻ വലിയ പ്രയാസമാണ്.  കാർ ഓടിക്കുമ്പോൾ വരെ മൊബൈൽ കുത്തുന്നത് കാണാം. ബസ്സ് സ്റ്റോപ്പ്, മെട്രോ, പൊതു സ്ഥലങ്ങൾ എന്ന് വേണ്ട എവിടെയും അവർ നിൽക്കുന്നത് മൊബൈലിൽ മുഖം പൂഴ്ത്തിയാണ്. പലരുടെയും ചെവിയിൽ ear phone ഉണ്ടാവും.  വ്യായാമത്തിലും ഉണ്ട് അവരുടേതായ രീതികൾ. നാട്ടുച്ചക്കും രാത്രിയിലും എല്ലാം നടപ്പാതയിലൂടെ ജോഗിങ് ചെയ്യുന്നവരെ കാണാം. ആൺ പെൺ വ്യത്യാസം ഇല്ല.  ജനങ്ങൾക്ക് സുഖമായി നടക്കാനും ഓടാനും എല്ലാം മികച്ച നടപ്പാതകൾ ഉണ്ട് എല്ലായിടത്തും. വാഹനങ്ങൾക്ക് ആളുകളെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ഉള്ള മികച്ച മുൻകരുതൽ ആണിത്.  

ഇപ്പോൾ ഇവിടെ ദീപാവലിക്ക് ഉള്ള ഒരുക്കങ്ങൾ നടക്കുന്നു. ഞങ്ങൾ താമസിച്ച ഹോട്ടൽ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് എന്ന് പറഞ്ഞല്ലോ. ഈ തെരുവ് മുഴുവൻ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്ഇ.വിടെ വന്നിറങ്ങിയപ്പോൾ ആ കാഴ്ച പുതുമായുള്ളതായി. 












തുടർന്നുള്ള യാത്ര അനുഭവങ്ങളും ഫോട്ടോകളും അടുത്ത പോസ്റ്റുകളിൽ വിശദമാക്കാം 


Thank you for being here

0 അഭിപ്രായ(ങ്ങള്‍)