Madame Tussaud's Wax museum Singapore

നവംബർ 05, 2016

സിംഗപ്പൂരില്‍ ഞങ്ങള്‍ സന്ദര്‍ശിച്ചതില്‍ വച്ച് ഏറ്റവും പുതുമയും അത്ഭുതവും തോന്നിയത് madame tussauds wax മ്യൂസിയമാണ്. യാത്ര പ്ലാന്‍ ചെയ്യുന്ന സമയത്ത് ഇത് മനസ്സില്‍ ഉണ്ടായിരുന്നില്ല. ഇത്തരം ഒരു മ്യൂസിയം അവിടെ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല. സെന്തോസയിലെ ഇമ്പിയാ സ്റ്റേഷനില്‍ ഇറങ്ങിയ സമയത്ത് യാദൃശ്ചികമായാണ് ഈ മ്യൂസിയത്തിന്റെ പരസ്യം ശ്രദ്ധയില്‍ പെട്ടത്. മോഡിയുടെ പ്രതിമയുടെ വലിയൊരു പരസ്യം തന്നെ തയ്യാറാക്കിയിട്ടുണ്ട്. യൂണിവേര്‍സല്‍ സ്റ്റുഡിയോ പര്യടനം നേരത്തെ അവസാനിപ്പിച്ചു മ്യൂസിയം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ പ്ലാനിട്ടു. 

45 സിന്ഗപ്പൂര്‍ ഡോളര്‍ ആണ് ഒരാള്‍ക്ക്‌ ടിക്കറ്റ്‌ ചാര്‍ജ്. വലിയ തുക ആയതിനാല്‍ കാണാതെ വിടണോ എന്ന് ഒരു നിമിഷം ആലോചിച്ചു. എന്നാല്‍ അത്തരം ഒരു അവസരം പിന്നീട് കിട്ടിയെന്നു വരില്ല എന്നോര്‍ത്തപ്പോള്‍ കാണാന്‍ തന്നെ തീരുമാനിച്ചു. നേരത്തെ ഇമ്പിയാ സ്റ്റേഷനില്‍ കറങ്ങുന്ന സമയത്ത് മ്യൂസിയം സന്ദര്‍ശിക്കാന്‍ 5 ഡോളര്‍ discount ഓഫര്‍ നല്‍കുന്ന ഒരു കൂപ്പണ്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. അതുകൂടി ഉപയോഗപ്പെടുത്തി 80 ഡോളറിന്  2 ടിക്കറ്റ്‌ ഒപ്പിച്ചു. ഒരു മെഴുകു പ്രതിമയുടെ നിര്‍മാണത്തിന് ഒന്നരകൊടി രൂപ ചിലവുണ്ടത്രേ.. വെറുതെ അല്ല ടിക്കെറ്റ് നു കത്തി നിരക്ക് എന്നോര്‍ത്തു .

മ്യൂസിയത്തിലെ അത്ഭുത കാഴ്ചകള്‍ കാണുന്നതിനു മുന്നേ ഇതിനു പുറകിലെ കരവിരുതിനെ കുറിച്ച് ഒരു വായന ഉചിതമായിരിക്കും. മികച്ച കരവിരുതിന്‍റെയും ശക്തമായ അതിജീവനത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് madame Tussauds. 1761ഇല്‍ ഫ്രാന്‍സിലെ Strasbourg ഇല്‍ ജനിച്ച Marie Grosholts എന്ന സ്ത്രീയാണ് പിന്നീട് madame tussauds എന്ന പേരില്‍ അറിയപ്പെട്ടത്. തന്‍റെ ഏഴാം വയസു മുതല്‍ തന്നെ അവര്‍ പ്രതിമ നിര്‍മ്മാണം പഠിച്ചു തുടങ്ങിയിരുന്നു. പതിനെട്ടാം വയസില്‍ ഫ്രാന്‍സിലെ പ്രശസ്തനായ ഒരു ചരിത്രകാരന്‍റെ രൂപം നിര്‍മ്മിച്ചാണ് അവര്‍ പ്രശസ്തയായത്. അക്കാലത്തു വധ ശിക്ഷക്ക് വിധേയമാക്കിയവരുടെ രൂപം നിര്‍മ്മിച്ചും അവര്‍ ശ്രദ്ധ പിടിച്ചു പറ്റി. 1795 ഇല്‍ വിവാഹിത ആയെങ്കിലും അതെല്ലാം ഉപേക്ഷിച്ചു 1835ഇല്‍ അവര്‍ ബ്രിട്ടനിലേക്ക് കുടിയേറി. പിന്നീടങ്ങോട്ട് ലോകത്തുടനീളം സഞ്ചരിച്ചു അവര്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു. 1850ഇല്‍ madam tussauds ന്‍റെ മരണശേഷം അവരുടെ മക്കളും ബന്ധുക്കളും ഈ സംരംഭം ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോയി. പല രാജ്യങ്ങളിലും madam tussauds എന്ന പേരില്‍ മ്യൂസിയങ്ങള്‍ സ്ഥാപിച്ചു. 1925 ഇല്‍ ഉണ്ടായ തീപിടുത്തത്തില്‍ ബ്രിട്ടനിലെ അവരുടെ മ്യൂസിയം കത്തിയമര്‍ന്നു. എന്നാല്‍ നശിക്കാതെ കിട്ടിയ മോള്ടുകള്‍ ഉപയോഗിച്ച് പിന്നീട് അവയെല്ലാം പുനര്‍ നിര്‍മ്മിക്കുകയാണ് ഉണ്ടായത്. 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ മ്യൂസിയത്തില്‍ ഇടം നേടിയിട്ടുണ്ട്. ഓരോ പ്രതിമക്കും യഥാര്‍ത്ഥ വ്യക്തിയുടെ അതേ ഉയരവും തൂക്കവുമാണ്. മ്യൂസിയതിനകത്തെ പ്രധാന ആകര്‍ഷണം അവിടെ സന്ദര്‍ശകര്‍ക്ക് ഒരു തരത്തിലുള്ള വിലക്കുകളും ഇല്ല എന്നതാണ്. പ്രതിമകളില്‍ തൊട്ടും തൊടാതെയുമെല്ലാം ഫോട്ടോ എടുക്കാം. കൂടുതല്‍ മനോഹരമായ പ്രതിമകളുടെ കൂടെ പ്രൊഫഷണല്‍ photographers ഉണ്ട്, പണം കൊടുത്തു ഫോട്ടോ എടുപ്പിക്കാം, അപ്പോള്‍ തന്നെ പ്രിന്‍റ് കിട്ടും. 





മ്യൂസിയത്തിലെ കൌതുക കാഴ്ചകളിലൂടെ ....



ഇതാണ് ആദ്യത്തെ പ്രതിമ.








പ്രൊഫഷണല്‍ photographer എന്‍റെ ക്യാമറയില്‍ എടുത്തു തന്ന ഫോട്ടോ




ഞങ്ങള്‍ പണ്ട് ഒരുമിച്ചു കളിച്ചു വളര്‍ന്നവരാ :-)


ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രതിമകളില്‍ ഒന്നാണ്





അമേരിക്കയിലെ പ്രശസ്തയായ ഒരു ചാനല്‍ അവതാരികയാണത്രെ






ബോണ്ട്‌ വരെ ഞെട്ടി പോവും കണ്ടാല്‍ !




ഇതാരെന്നു പറയേണ്ടതില്ലല്ലോ


രണ്ടു ഇടിയന്മാരെയും ഒത്തിരി ഇഷ്ടപ്പെട്ടു



ഇവിടെയോക്കെയല്ലേ ഇതൊക്കെ നടക്കൂ !




പ്രതിമകള്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്കും ഇവിടെ ഫ്രെയിമുകള്‍ ഒരുക്കിയിട്ടുണ്ട് 




Thank you for being here

0 അഭിപ്രായ(ങ്ങള്‍)