Jurung birds park Singapore

നവംബർ 15, 2016

സിംഗപ്പൂരിലെ jurung birds park ലോകത്തിലെ തന്നെ ഏറ്റവും വലിയ birds park കളിൽ ഒന്നാണ്.  കഴിഞ്ഞ തവണ സിംഗപ്പൂർ വന്നപ്പോളും ഇവിടം സന്ദർശിച്ചിരുന്നു. സിംഗപ്പൂർ സിറ്റിയിലെ തിരക്കേറിയ കാഴ്ചകളിൽ നിന്നും കുറെ അകലെയാണ് ഈ സ്ഥലം. ഒരു കൊടും കാടിന്റെ അന്തരീക്ഷം ആണ് ഇവിടെ. സിറ്റി കാഴ്ചകളിൽ നിന്നു പെട്ടന്ന് ഇത്തരം കാഴ്ചകളിലേക്കുള്ള ഒരു മാറ്റം രസകരമാണ്. 

സാധാരണ ഒരു birds park ഇൽ നിന്നും വ്യത്യസ്തമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൂട്ടിനുള്ളിൽ പക്ഷികളെ കാണുന്ന വിരസതയാർന്ന സമ്പ്രദായം മാത്രമല്ല. സ്വതന്ത്രമായി വിഹരിക്കാൻ വിട്ടിരിക്കുന്ന നിരവധി പക്ഷികളും ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങി ചേരും വിധമാണ് ഇവ എല്ലാം സംവിധാനം ചെയ്തിരിക്കുന്നത്.  പാർക്ക് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.  പക്ഷികളുടെ കല പില ശബ്ദവും പക്ഷി വിസർജ്യത്തിന്റെ മണവും അന്തരീക്ഷത്തിൽ ഉണ്ട്. പക്ഷെ അത് ഒരു ബുദ്ധിമുട്ടായല്ല, മറിച്ചു ആസ്വദിക്കാവുന്ന ഒരു അനുഭൂതി ആയാണ് തോന്നുക 😊

പാർക്കിന്റെ കവാടം തന്നെ ഒരു പ്രത്യേക ഭംഗി തോന്നിക്കും. തുടർന്ന് വീതി കുറഞ്ഞ റോഡുകളാണ് പാർക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക്. പാർക്കിന്റെ ലെ ഔട്ട് കാണിക്കുന്ന പ്രിന്റ് കവാടത്തിൽ നിന്നും കിട്ടും. പോരാത്തതിന് വഴിയിൽ ഉടനീളം ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ല.  നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ട്രാം സർവീസ് ഉപയോഗപ്പെടുത്താം. 

കഴിഞ്ഞ തവണ പോയപ്പോൾ.കണ്ട ചില കാഴ്ചകൾ ഇത്തവണ കണ്ടില്ല. ചില ഭാഗങ്ങൾ മോടി പിടിപ്പിക്കുന്നതിനു വേണ്ടി അടച്ചിട്ടിരിക്കുകയാണ്.  നോ എൻട്രി എന്ന ബോർഡിന് പകരം "നിങ്ങൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു" എന്ന ബോർഡാണ് അടച്ചിട്ട ഭാഗങ്ങളിൽ കാണുക.  എഴുത്തിൽ പോലും ഉണ്ട് ഒരു വിനയം 😊

Birds park  ന്റെ കവാടം 


അകത്തെ കാഴ്ചകളിലൂടെ









കിരീടം ചൂടിയ സുന്ദരി


ഒന്ന് താലോലിക്കാം 

തീറ്റ കൊടുക്കാം


സോറി ആരും ഇങ്ങോട്ടു നോക്കരുത്

എന്തൊരു ഓമനത്തം

തീറ്റയിലും നല്ല അച്ചടക്കം

തീറ്റ ഉണ്ടേൽ തോളിൽ വരെ ഇരിക്കും




പെൻക്വിനുകൾ ഇവിടത്തെ ഒരു വേറിട്ട കാഴ്ചയാണ്

Attention...

ഇത് ഒരു കൃത്രിമ വെള്ളച്ചാട്ടമാണ്. കിളികളുടെ ശബ്ദം കേട്ടുകൊണ്ട് ഇവിടെ കുറച്ചു സമയം ചെലവിടൽ വളരെ രസകരമാണ്

Symmetry

നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ട്രാം ഉപയോഗപ്പെടുത്താം 

വഴിയിലൂടെ നടക്കുമ്പോൾ ഇവിടെയുള്ള ഒരു bird show യുടെ ബോർഡ് കണ്ടിരുന്നു. സമയം നോക്കിവച്ചാണ് മുന്നോട്ടു പോയത്. show time ആയപ്പോൾ തിരിച്ചെത്തി. കഴിഞ്ഞ തവണ വന്നപ്പോൾ ഇത് കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷികളെ എത്രത്തോളം പരിശീലിപ്പിച്ചെടുക്കാം എന്ന് ഈ ഷോ കണ്ടാൽ ബോധ്യമാവും. ഇംഗ്ളീഷ്, ചൈനീസ്, ഇന്തോനേഷ്യൻ ഭാഷകളിൽ പാട്ടു പാടുന്ന ചുവന്ന തത്ത ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഗാലറിയിലെ കാണികളുടെ കയ്യിൽ കൊടുത്ത വളയത്തിനുള്ളിലൂടെ പറക്കുന്നു, പരിശീലകയുടെ നിർദ്ദേശപ്രകാരം..കാണികളുടെ കയ്യിൽ നീട്ടി പിടിച്ച ഡോളർ ,കയ്യിൽ വന്നിരുന്നു കൊത്തിയെടുത്തു പരിശീലകയുടെ പോക്കറ്റിൽ കൊണ്ടിട്ടുകൊടുന്നതെല്ലാം കൗതുക കാഴ്ചകളായി 



പക്ഷികൾക്ക് മാത്രമല്ല, സന്ദർശകർക്കും പറ്റിയ സ്ഥലങ്ങൾ ഇവിടെയുണ്ട് 😊 

തീറ്റ അച്ചടക്കത്തോടെയും സഹാകരണത്തോടെയും..

പക്ഷികളോടൊത്ത് ഒരു സെൽഫി





ഫോട്ടോ എടുത്തു ഡിസ്പ്ലേ നോക്കികൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്ന് ഒരു കമന്റ്.. "നന്നായി പതിഞ്ഞിട്ടുണ്ട് " എന്ന്. മലയാളിയെ ലോകത്തു എവിടെയും കാണാം എന്നാണല്ലോ. ആസ്‌ട്രേലിയയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ അവിടന്ന് സിംഗപ്പൂർ കാണാൻ വന്ന ഒരു മലയാളിയാണ് 😊

ഒരു ചിരിയുമായി ഇദ്ദേഹം ഇപ്പോഴും റോഡിനരികിൽ തന്നെ കാണും



ഫ്രൂട് പഞ്ച്.. തത്തയുടെ ആകൃതിയുള്ള സ്‌ട്രോ വച്ച് കുടിക്കുന്ന രസകരമായ ഫ്രൂട് ജ്യൂസ്


ഡ്രൈവറുമായി ഉണ്ടായ ആശയക്കുഴപ്പം.കാരണം ഞങ്ങൾ തിരിച്ചെത്തുന്നതിനു മുന്നേ തന്നെ ഞങ്ങളുടെ ക്യാബ് തിരിച്ചു പോയി.  അക്ബർ ട്രാവെൽസ് ഞങ്ങൾക്ക് തന്ന ലിസ്റ്റിൽ 12.30pm ആയിരുന്നു തിരിച്ചു പോരാനുള്ള സമയം. എന്നാൽ കൂടെ വന്ന മറ്റു ആളുകളുടെ ലിസ്റ്റിൽ 12.15 ഉം... അതാണ് പ്രശനമായത്.  ലിസ്റ്റിൽ തന്ന perry എന്ന agent ന്റെ നമ്പറിൽ ഞാൻ മെസ്സേജ് ചെയ്തു. എന്നാൽ തന്ന നമ്പർ മറ്റാരുടെയോ ആയിരുന്നു. ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ലെന്നു മറുപടി കിട്ടി. സോറി എന്ന് ഞാൻ റിപ്ലൈ ചെയ്തപ്പോൾ are you a tourist in Singapore? Are you in trouble? Need help ?തുടങ്ങി ചില ചോദ്യങ്ങൾ പിന്നാലെ വന്നു. ഞാൻ കാര്യം പറഞ്ഞു.. jurungil പെട്ട് പോയി..തിരിച്ചു ഹോട്ടലിൽ എത്താൻ ടാക്സി അല്ലാതെ എന്തെങ്കിലും വഴി ഉണ്ടോ എന്ന്. ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ എന്നൊരു മെസ്സേജ് ഉടനെ വന്നു. തൊട്ടു പിന്നാലെ വന്ന സുദീർഘമായ മെസ്സേജ് ആണ് താഴെ..  ഞങ്ങൾ നിന്ന പോയിന്റിൽ നിന്ന് ഹോട്ടൽ ന്റെ അടുത്തുള്ള farrer park സ്റ്റേഷൻ വരെ എത്താനുള്ള വിശദമായ informations .. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ സഹായിക്കാൻ കാണിച്ച ആൾക്ക് മനസ്സിൽ തട്ടി നന്ദി അറിയിച്ചു.  എത്ര മികച്ച രീതിയിലാണ് സിംഗപ്പൂരുകാർ ടൂറിസ്റ്റുകളെ പരിഗണിക്കുന്നത്..  നമ്മിൽ പലരും ഇത്തരം ഒരു മെസ്സേജ് വന്നാൽ wrong number എന്ന മറുപടിയിൽ ഒതുക്കാനാണ്  സാധ്യത..  എന്തായാലും മെസ്സേജിൽ പറഞ്ഞപോലെ ബസ് പിടിച്ചി ബൂണ് ലെ മെട്രോയിൽ പോയി 3 മെട്രോ യാത്രകളിലൂടെ ഹോട്ടലിൽ തിരിച്ചെത്തി. ആകെ ചെലവ് ചെറിയൊരു തുക മാത്രം. സിംഗപ്പൂരിലെ public transport system ന് മനസാ നന്ദി പറഞ്ഞു.. 

റൂമിൽ വന്നു കുറച്ചു വിശ്രമിക്കാൻ സമയമുണ്ട്. വൈകുന്നേരം singapoor night safari ആണ് ഞങ്ങളുടെ പരിപാടി. അതെ കുറിച്ച് അടുത്ത പോസ്റ്റ്.....

Thank you for being here

0 അഭിപ്രായ(ങ്ങള്‍)