Singapore Night Safari

നവംബർ 25, 2016

സിംഗപ്പൂർ ടൂറിനെ കുറിച്ച് ഗൂഗിളിൽ പരതിയാൽ സിംഗപ്പൂർ നൈറ്റ് സഫാരി എന്ന് കാണാതിരിക്കില്ല. ഒരു പ്രധാന ഐറ്റം ആയി തന്നെയാണ് പലരും ഇതിനെ കാണുന്നത്. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ എന്താണ് ഇത് എന്ന് വ്യക്തമായ ഒരു ധാരണ കിട്ടിയില്ല. മൃഗങ്ങളെ അടുത്ത് കാണാൻ ഉള്ള ഒരു അവസരമാണെന്നു  മനസിലാക്കാൻ കഴിഞ്ഞു.  തീ തുപ്പികൊണ്ടുള്ള ഒരു ഡാന്സിന്റെ ഫോട്ടോകളും ഗൂഗിളിൽ കണ്ടു. അക്ബർ ട്രാവെൽസ് തന്ന ലിസ്റ്റിൽ നൈറ്റ് സഫാരി കൂടി ഉൾപ്പെടുത്തിയിരുന്നു. തീ തുപ്പുന്ന ഡാന്സർമാരുടെ ഒരു ഫോട്ടോ എടുക്കണം എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. 
Jurung ഇൽ നിന്ന് തിരിച്ചു വന്നു 6 മണിയോടെ ഞങ്ങളെ കൊണ്ടുപോവാൻ ക്യാബ് എത്തി. 2_3 ഫാമിലി വേറെയും ഉണ്ട്. സിറ്റിയിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് പോവേണ്ടതുണ്ട്. വനത്തിനിടയിലൂടെയുള്ള റോഡിലൂടെ വേണം പോവാൻ. പോവുന്ന വഴിക്കു ഡ്രൈവർ റോഡിനു കുറുകെ നിർമ്മിച്ച ഒരു പാലം കാണിച്ചു തന്നു. റോഡിനു ഇരു വശത്തും ഉള്ള വനത്തിലെ മൃഗങ്ങൾക്ക് പരസ്പരം ഇടപഴകാൻ റോഡ് തടസം അവാതിരിക്കാൻ നിർമ്മിച്ചതാണ് ഈ റോഡ്. കേട്ടപ്പോൾ ശരിക്കും ആശ്ചര്യപ്പെട്ടു പോയി. പ്രകൃതിയുടെ നിയമങ്ങൾ നില നിന്ന് പോവാൻ സിംഗപ്പൂർ goverment കാണിക്കുന്ന ശ്രദ്ധ എടുത്തു പറയേണ്ടിയിരിക്കുന്നു ..

സാമാന്യം മോശമല്ലാത്ത തിരക്കുണ്ടായിരുന്നു നൈറ്റ് സഫാരിക്ക്. സിംഗപ്പൂരിൽ ഞങ്ങൾ പോയ മറ്റൊരു സ്ഥലത്തും അത്ര തിരക്ക് കണ്ടില്ല. വനത്തിലൂടെയുള്ള ട്രാം യാത്ര ആദ്യം തീർക്കാൻ ആയിരുന്നു ഡ്രൈവറുടെ നിർദ്ദേശം. അത് കഴിഞ്ഞു മതി അവിടത്തെ മറ്റു പരിപാടികൾ കാണുന്നത് എന്നാണ് അയാൾ പറഞ്ഞത്.  ട്രാം റൈഡിനുള്ള നീണ്ട വരിയിൽ ഞങ്ങൾ ഇടം പിടിച്ചു . 

കൃത്രിമമായി നിർമ്മിച്ച ഒരു ആവാസ വ്യവസ്ഥയിലൂടെയുള്ള ഒരു രാത്രി സഞ്ചാരമാണ് നൈറ്റ് സഫാരി. 40 മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്ര. 10_15 പേർക്ക് ഇരിക്കാം ട്രാമിനുള്ളിൽ. വീതി കുറഞ്ഞ വഴിയിലൂടെ ട്രാം നീങ്ങി. കാടിനകത്ത് കൂടി യുള്ള മന്ദം മന്ദം യാത്ര. റെക്കോർഡ് ചെയ്തു വച്ച announcement ഉണ്ട്. റോഡിനു ഇരു വശത്തുമുള്ള കാഴ്ചകളുടെ വിവരണമാണ്. യാത്രക്കിടയിൽ റോഡിനു ഇരു വശത്തും പല മൃഗങ്ങളെയും കാണാം. ഉപദ്രവകാരികളായ മൃഗങ്ങൾ റോഡിലേക്ക് കയാറാതിരിക്കാൻ വലിയ കിടങ്ങുകൾ കുഴിച്ചിട്ടുണ്ട്. ട്രാമിൽ ഇരുന്നു നോക്കുമ്പോൾ അത് പെട്ടന്ന് കണ്ണിൽ പെടില്ല. ട്രാം പോവുന്ന വഴിയോട് ചേർന്ന് തീറ്റ ഇട്ടുകൊടുത്ത് മൃഗങ്ങളെ അങ്ങോട്ട് ആകർഷിക്കുകയാണ്.  അവിടങ്ങളിൽ എല്ലാം വലിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവ, സിംഹം, ആന, റൈനോ, ഹിപ്പോ, ചെന്നായ്, കാട്ടു പോത്ത് തുടങ്ങി നിരവധി മൃഗങ്ങളെ കാണാം. മാനുകളെ പോലെ മനുഷ്യരെ ഉപദ്രവിക്കാത്ത മൃഗങ്ങളെ റോഡിനു ഇരു വശവും തടസങ്ങൾ ഇല്ലാതെ ഫ്രീ ആക്കി വിട്ടിരിക്കുന്നു. കാടിന്റെ മർമരവും മണവും ആസ്വദിച്ചു മൃഗങ്ങളെ കണ്ടു കൊണ്ടുള്ള യാത്ര ഒരു രസകരമായ അനുഭവം തന്നെ. എന്നാൽ മൃഗങ്ങൾ എല്ലാം തന്നെ നമുക്ക് വളരെ കണ്ടു പരിചയം ഉള്ളവയാണ്. ഫ്ലാഷ് ഫോട്ടോഗ്രാഫി അനുവദനീയം അല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ മിനക്കെട്ടില്ല. ക്വാളിറ്റി ഉള്ള ഒരെണ്ണം പോലും കിട്ടില്ല.
 ഈ ട്രാം യാത്ര കഴിഞ്ഞാൽ പിന്നെ ഒരു ആദിവാസി ഡാൻസും 2 അനിമൽ ഷോയും മാത്രമേ ഇവിടെ ഉള്ളൂ. 45 ഡോളർ ടിക്കറ്റ് ചാർജ് കുറച്ചു അധികം അല്ലെ എന്ന് സ്വാഭാവികമായും തോന്നി പോവും.  ചെറിയ ബഡ്ജറ്റിൽ സിംഗപ്പൂർ പോകുന്നവർക്ക് വേണമെങ്കിൽ ഇത് ഒഴിവാക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം . നേരിയ തോതിൽ മഴ പെയ്ത കാരണം അനിമൽ ഷോകളിൽ ഒരെണ്ണം ക്യാൻസൽ ചെയ്തു. ബാക്കിയുള്ള ഒരു ഷോ ആണെങ്കിൽ ഞങ്ങളുടെ പിക്ക് അപ്പ് ടൈമിനോടടുത്താണ്.  jurungil നിന്നും ക്യാബ് ഇല്ലാതെ മെട്രോ പിടിച്ചു പോവേണ്ടി വന്ന അന്ന് തന്നെ വീണ്ടും റിസ്ക് എടുക്കേണ്ട എന്ന് തീരുമാനിച്ചു ആ ഷോ കാണാൻ മിനക്കെട്ടില്ല. 



തുമ്പൂവാക്കർ ഷോ എന്ന ആദിവാസി നൃത്തം അവതരിപ്പിക്കുന്ന സ്ഥലമാണ് താഴെ.  തീ കൊണ്ടുള്ള ഒരു ഡാൻസ് ആണിത്. ഈ പരിസരത്തു ചെന്നാൽ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം കിട്ടും. ഓരോ മണിക്കൂർ ഇടവിട്ടാണ് ഷോ. ട്രാം റൈഡിന് ശേഷമുള്ള ഷോ ക്കു വേണ്ടി കാത്തു നിന്നു ഏതാണ്ട് ഒരു മണിക്കൂർ 

കാത്തു നിൽപ്പിന്റെ ബോറടി മാറ്റാൻ ചില പടങ്ങൾ എടുത്തു ..


കാത്തു നിന്നു ജനങ്ങൾ മുഷിയാതിരിക്കാൻ ഇടയ്ക്കു മറ്റു ചില സ്ട്രീറ്റ് performance.. പല തരം വാദ്യ ഉപകരണങ്ങൾ കൊണ്ട് രസകരമായ ഒരു പെർഫോമൻസ്..

നൈറ്റ് സഫാരിക്കു യോജിച്ച പരസ്യം


ഇതാണ് ഏറെ നേരം കാത്തു നിന്നു കണ്ട തുമ്പൂവാക്കർ ഡാൻസ്. സിംഗപ്പൂരിലെ പഴയ ആദിവാസി വിഭാഗം ആണത്രേ ഇവർ. രണ്ടു പേരും ഒരുമിച്ചു തീ തുപ്പുന്ന നല്ല ഒരു ഫോട്ടോ കിട്ടാൻ കുറച്ചേറെ പണിപ്പെടേണ്ടി വന്നു. 

ഷോ കഴിഞ്ഞു പുറത്തെത്തിയ ശേഷം ക്യാബ് കാത്തു നിൽക്കുമ്പോൾ നൈറ്റ് സഫാരിയുടെ കവാടത്തിന്റെ ഒരു ചിത്രവും എടുത്തു.. 

തൊട്ടടുത്ത ദിവസം ഞങ്ങളുടെ ഫ്രീ ഡേ ആണ്. ട്രാവൽ ഏജൻസിയുടെ schedule ഇൽ പെടാത്ത ദിവസം. സിംഗപ്പൂർ സിറ്റിയിലെ ഓരോ അരിയും പെറുക്കാൻ വേണ്ടി ഞങ്ങൾ മാറ്റി വച്ച ദിവസം 😊.  കുറെ സ്ഥലങ്ങളുടെ ലിസ്റ്റ് മനസ്സിൽ ഉണ്ടെന്നതിനപ്പുറം ഒന്നും ഒരു ഓർഡർ ആക്കിയിട്ടില്ല. ഡിന്നർ കഴിഞ്ഞു റൂമിൽ എത്തിയ ശേഷം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എവിടെ തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നെല്ലാം പ്ലാൻ ചെയ്തു..  singapore national മ്യൂസിയത്തിൽ തുടങ്ങി മറീന ബെയിലെ സാൻഡ്സ് ഹോട്ടലിലെ ലേസർ ഷോയിൽ അവസാനിക്കുന്ന പോലെ ഒരു പ്ലാൻ ഉണ്ടാക്കി. പോവേണ്ട മെട്രോ റൂട്ടുകളെയും പറ്റി ഒരു ധാരണ ഉണ്ടാക്കിയാണ് ഉറങ്ങാൻ കിടന്നത്.. 

Thank you for being here

0 അഭിപ്രായ(ങ്ങള്‍)