ടെന്ഷന് ... എന്ത് കൊണ്ട്? എങ്ങനെ അതിജീവിക്കാം?
ടെന്ഷന്..എന്തുകൊണ്ട്? എങ്ങനെ അതിജീവിക്കാം ? ഫെബ്രുവരി 23, 2015
http://www.jamal-photography.in/
കാരണം ഒന്ന് :
ഈ കുറിപ്പിന്റെ നീളം കുറക്കേണ്ടത് കൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നു. നിര്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി ഇടാവുന്നതാണ്. എല്ലാ സംശയങ്ങള്ക്കും എന്റെ സമയത്തിനനുസരിച്ച് മറുപടി തരുന്നതാണ്. എല്ലാ നിര്ദേശങ്ങളും സ്വാഗതം ചെയ്യുന്നു
ടെന്ഷന് ഒരു അസുഖം ആണോ?
ജീവിതം ആയാസ രഹിതമാക്കാന് ഉതകുന്ന നിരവധി സൗകര്യങ്ങള് ഉള്ള ഒരു കാലഘട്ടത്തില് ആണ് നമ്മള് ജീവിച്ചുകൊണ്ടിരിക്കുന്നത്.. പഴയ കാലത്തെ താരതമ്യം ചെയ്യുമ്പോള് ജീവിതം ദാരിദ്ര്യ മുക്തവും എളുപ്പവും ആണെന്നതില് സംശയം ഇല്ല, എങ്കിലും ജനങ്ങള് പണ്ടതെതിലുംകൂടുതല് മാനസിക പിരിമുറുക്കവും സമ്മര്ദവും അനുഭവിക്കുന്നു.. എന്തുകൊണ്ടാണിങ്ങനെ ? എന്താണ് ടെന്ഷന് ഉണ്ടാവാന് കാരണം?
ടെന്ഷന് ഒരു അസുഖം ആണോ?
ബുദ്ധിമുട്ടുള്ള ഒരു സാഹചര്യതിലൂടെ കടന്നു പോവുമ്പോള് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നത് തീര്ത്തും സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രം. എന്നാല് ഈ പിരിമുറുക്കം നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അളവിലേക്ക് നീങ്ങിയാല് അതിനെ ഒരു അസുഖം ആയി തന്നെ കാണേണ്ടതുണ്ട്.
എന്താണ് ടെന്ഷന് ഉണ്ടാവാന് കാരണം??
കാരണം ഒന്ന് :
ശാസ്ത്രീയമായി പറയുകയാണെങ്കില് ടെന്ഷന് കാരണം രണ്ടാണ്. ഒന്നാമതെത് നാം ജീവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളില് നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള് തന്നെ. ഓരോരുത്തര്ക്കും അത് വ്യത്യസ്തമാവാം . ഓരോരുത്തരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയും വ്യത്യസ്തമാവാം. ഒരു വലിയ പ്രശ്നമായി നമുക്ക് തോന്നുന്ന ഒരു കാര്യം മറ്റൊരാളുടെ കണ്ണില് അങ്ങനെ ആവണം എന്നില്ല. പ്രശ്നത്തെ നമ്മള് എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രധാനം .
ഓരോ പ്രായക്കാരിലും കാരണങ്ങള് വ്യത്യസ്തമാണ്. സാമ്പത്തിക, കുടുംബ പ്രശങ്ങള് ആണ് മുതിര്ന്നവരില് കൂടുതലും കാണപ്പെടുന്നത്. വാര്ധക്യത്തില് ഒറ്റപ്പെട്ടു പോവുന്ന രക്ഷിതാക്കള്, പല കാരണങ്ങള് കൊണ്ട് കുടുംബ ബന്ധം തകര്ന്നു പോയവര്, ഭര്ത്താവിന്റെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത ഭാര്യ, രക്ഷിതാക്കളുടെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത മക്കള്, തനിക്കു നിശ്ചയിക്കപ്പെട്ട ടാര്ഗറ്റ് എത്തിക്കാന് കഴിയാത്ത തൊഴിലാളി തുടങ്ങി നിത്യ ജീവിതത്തില് കാണപ്പെടുന്ന ടെന്ഷന്കാര് നിരവധിയാണ് . ഏതൊരാള്ക്കും അവരവരുടേതായ ടെന്ഷനുകള് ഉണ്ടെന്നതാണ് സത്യം.
കുട്ടികളിലെ ടെന്ഷന്
കുട്ടികള് പോലും ഇന്ന് ടെന്ഷനില് നിന്ന് മുക്തരല്ല . കുടുംബ അന്തരീക്ഷം സമാധാനം ഇല്ലാതതാണേല് കുട്ടികള് മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുന്നു. നിര്ഭാഗ്യവശാല് സ്കൂള് കുട്ടികളില് ആരോഗ്യകരമല്ലാത്ത ഒരു തരം മത്സര ബുദ്ധി ഇന്ന് കണ്ടുവരുന്നു. മുന്കാലങ്ങളില് ഒന്നാം സ്ഥാനം കരസ്ഥമാക്കാന് വേണ്ടി നിര്ബന്ധിച്ചിരുന്ന രക്ഷിതാക്കള് ആയിരുന്നു അവരുടെ വലിയൊരു പ്രശ്നം. എന്നാല് തുടര്ച്ചയായ അവബോധനതിന്റെ ഫലമായി ഈ അവസ്ഥക്ക് മാറ്റം വന്നെങ്ങിലും ഇന്ന് കുട്ടികള് സ്വയം സൃഷ്ടിച്ചെടുക്കുന്ന ഈഗോയുടെ സമ്മര്ധത്തില് പെട്ട് പോവുന്നു.
- തന്റെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷക്കൊത്തു ഉയരാന് കഴിയില്ലേ എന്ന ചിന്ത അവരെ തളര്ത്തുന്നു.
- തന്റെ സുഹൃതിനേക്കാള് ഒരു മാര്ക്ക് കുറഞ്ഞുപോയാല് താന് രണ്ടാംകിടക്കാരന് ആയി പോയി എന്ന അപകടകരമായ ചിന്ത അലട്ടുന്നു.
പരീക്ഷ സമയത്തും റിസള്ട്ട് വരുന്ന സമയത്തും അകാരണമായ ക്ഷീണം, തലകറക്കം, ചര്ധി, നെഞ്ച് വേദന, സ്വാസം മുട്ടല് , ദേഹം മുഴുവന് വേദന, തല വേദന, വയറു വേദന തുടങ്ങി എന്ത് രൂപത്തിലും ഈ സമ്മര്ദം പുറത്തു വരാം. അപൂര്വ്വം സന്ദര്ഭങ്ങളില് അപസ്മ്മാര രൂപത്തിലോ ബോധക്കെടിന്റെ രൂപത്തിലോ വരെ ഇത് രക്ഷിതാക്കളെ ബുധിമുട്ടിച്ചേക്കാം. ഈ മാനസികാവസ്ഥ കുട്ടികളില് വളര്ന്നു വരുന്നത് തിരിച്ചറിഞ്ഞു അത് തിരുത്തേണ്ട ചുമതല രക്ഷിതാക്കള്ക്കും അധ്യാപകര്ക്കും ആണ്.
നിര്ഭാഗ്യവശാല് ഇന്ന് ആരും തന്നേ ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ചിലപ്പോഴെങ്ങിലും മറ്റു കുട്ടികളുടെ പോലെ സൗന്ദര്യവും ശരീര വളര്ച്ചയും ഇല്ലാത്ത കാരണത്താല് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കാണാറുണ്ട് . എന്റെ കുട്ടി തീരെ വലിപ്പം ഇല്ല, തടി ഇല്ല തുടങ്ങി രക്ഷിതാകള് സ്ഥിരം പറയുന്ന പല്ലവികള് കുട്ടികളില് ഇത്തരം അപകര്ഷത ബോധവും തുടര്ന്ന് മാനസിക പ്രശ്നങ്ങളും ഉണ്ടാക്കിയെടുക്കാറുണ്ട് . നേരത്തെ തനിക്കു ലഭിച്ചു കൊണ്ടിരുന്ന ശ്രദ്ധയും പരിഗണനയും അനുജന്/ അനുജത്തിമാരിലേക്ക് വഴിമാറുന്നത് ചെറിയ കുട്ടികളില് കടുത്ത മാനസിക പ്രശ്നങ്ങള് ഉണ്ടാക്കാറുണ്ട് , രക്ഷിതാക്കള് ചെറിയ ശ്രദ്ധ ഇക്കാര്യങ്ങളില് കാണിച്ചാല് കുട്ടികളിലെ പല പ്രശ്നങ്ങളും എളുപ്പത്തില് പരിഹരിക്കാവുന്നതാണ് .
കാരണം രണ്ട് :
കേസ് സ്റ്റഡി
രണ്ടാമത്തെ കാരണം നമ്മുടെ ശരീരത്തിലെ ചില രാസ വസ്തുക്കളുടെ അളവില് കാണപ്പെടുന്ന വ്യത്യാസം ആണ്. സെരടോനിന്, നോര് അഡ്രിനാലിന് തുടങ്ങിയവയാണ് അവയില് പ്രധാനം. ഈ രാസവസ്തുക്കളുടെ അളവില് വരുന്ന മാറ്റങ്ങള് മനുഷ്യ മനസിനെ ടെന്ഷന് അടിമപ്പെടുത്തുന്നു. യഥാര്ത്ഥത്തില് ടെന്ഷന് ഒരു അസുഖമായി പരിണമിക്കുന്നതില് ഈ രണ്ടു കാരണങ്ങളും ഉത്തരവാദികള് ആണ്. അതായത് ബാഹ്യമായ ചുറ്റുപാടുകളുടെ സമ്മര്ധവും ആന്തരിക രാസവസ്തുക്കളുടെ വ്യതിയാനവും. ഒരേ സാഹചര്യത്തില് ജീവിക്കുന്ന രണ്ടു പേര്ക്ക് അനുഭവപ്പെടുന്ന ടെന്ഷന് ന്റെ തോത് വ്യത്യസ്തമാവുന്നത് ഇതിനാല് ആണെന്ന് വേണം മനസിലാക്കാന്. ഓരോ ടെന്ഷന് രോഗികളെയും വിശദമായി അപഗ്രഥനത്തിനു വിധേയമാക്കിയാല് അതില് കൂടുതല് പേര്ക്കും ഒന്നോ അതില് അധികമോ മാനസിക സമ്മര്ദം ഉണ്ടാക്കുന്ന വിഷയങ്ങള് കണ്ടെത്താന് കഴിയും. എന്നാല് ചുരുക്കം ചില ആളുകളില് അങ്ങനെ പ്രതേകിച്ചു ഒരു തരത്തിലുള്ള പ്രശ്നങ്ങളും കാണാന് കഴിയാറില്ല. ചുറ്റുപാടുകളുടെ സ്വാധീനം ഇല്ലാതെയും രാസവസ്തുക്കളുടെ വ്യതിയാനം കൊണ്ട് മാത്രവും ഇത്തരം അസുഖങ്ങള് പിടിപെടാം എന്ന് ചുരുക്കം .
മാനസിക സമ്മര്ദം കാരണം ഉണ്ടാവുന്ന അസുഖങ്ങൾ
മാനസിക സമ്മര്ദം കാരണം ഉണ്ടാവുന്ന അസുഖങ്ങളില് പ്രധാനമായും കാണപ്പെടുന്നവ Anxiety neurosis, Somatization disorders, Panic attack, Depression എന്നിവയാണ്.
ഒരു പരീക്ഷക്ക് പോകുമ്പോള് / വലിയ ഒരു സദസ്സില് ഒരു പരിപാടി അവതരിപ്പിക്കാന് പോവുമ്പോള്/മേലുദ്യോഗസ്ഥന് നമ്മുടെ ജോലി വിലയിരുത്താന് വരുമ്പോള് ഒക്കെ നമ്മുക്ക് എല്ലാവര്ക്കു ഉണ്ടാവുന്ന ആ അവസ്ഥ ആണ് anxiety. ഇത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രം. എന്നാല് ഈ ഒരു അവസ്ഥ തരണം ചെയ്യാന് കഴിയാതെ വരുന്ന അവസ്ഥ രോഗമായി കണ്ടു ചികിത്സക്ക് വിധേയരാവേണ്ടതാണ്. ശരീരം തളര്ച്ച, തല കറക്കം. നെഞ്ചിടിപ്പ് കൂടല്, കൈ കാലുകള് വിറയല് തുടങ്ങിയവ ആണ് anxiety neurosis ന്റെ ലക്ഷണങ്ങള്. ഇതിന്റെ ഏറ്റവും കൂടിയ അളവിലുള്ള അവസ്ഥ ആണ് panic attack. ഇത്തരം അവസ്ഥയില് ചില ആളുകള് തല കറങ്ങി വീഴല്, ശ്വാസ തടസ്സം തോന്നല്, നെഞ്ചിടിപ്പ് കൂടല്, ബോധക്കേട് പോലെ അനുഭവപ്പെടല് എന്നിവയൊക്കെ വരാം. രോഗിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു അവസ്ഥ ആണ് ഇത്.
കേസ് സ്റ്റഡി
Panic attack വന്നു സ്വന്തം ജീവിതം തന്നെ തകിടം മറിഞ്ഞ ഒരു രോഗിയുടെ കഥ മാത്രം ഇതില് ഉള്പ്പെടുത്തുന്നു. ഒരു മരമില്ലില് ജോലി ചെയ്തിരുന്ന ആരോഗ്യവാന് ആയ ചെറുപ്പക്കാരന്.. കുറെ കാലം കഴിഞ്ഞപ്പോള് തടി പിടിക്കുമ്പോള് അയാള്ക്ക് തല കറക്കം, നെഞ്ചിടിപ്പ്, തല വേദന, ശരീരം തളരല് തുടങ്ങി നിരവധി പ്രശ്നങ്ങള്. എന്നാല് ലീവ് എടുത്തു വീട്ടില് ഇരിക്കുമ്പോള് ഒരു കുഴപ്പവും ഇല്ല, ക്രമേണ അയാള്ക് ജോലിക്ക് പോവാന് കഴിയാതെ ആയി. മില്ല് ഉടമ അയാളോട് അസുഖം മാറിയ ശേഷമേ തുടര്ന്ന് ജോലിക്ക് വരാന് പാടുള്ളൂ എന്നും പറഞ്ഞു. വീട്ടില് പട്ടിണി ആയപ്പോള് ഇയാള് വീട്ടിലെ പാചകം അടക്കം എല്ലാ വീട്ടു കാര്യങ്ങളും ചെയ്തു തുടങ്ങി. ഭാര്യ പുറം ജോലിക്ക് പോയി വീട് നടത്തി കൊണ്ട് പോവാനും. ഇതിനിടെ ഒരു വിധം എല്ലാ ചെക്കപ്പുകളും നടത്തി..ഒന്നിലും ഒരു കുഴപ്പവും ഇല്ല. ഈ അവസ്ഥയില് ആണ് ഇദ്ദേഹത്തെ ഞാന് കാണുന്നത്. തനിക്കു ഗുരുതരമായ ആരോഗ്യ പ്രശങ്ങള് ഒന്നും തന്നെ ഇല്ല എന്നും മാനസികമായ ഒരു അവസ്ഥ മാത്രം ആണ് ഇത് എന്നും ചികിത്സിച്ചു മാറ്റി എടുക്കാവുന്നതെ ഉള്ളു എന്നും അയാളെ മനസിലാക്കാന് കഴിഞ്ഞപ്പോള് തന്നെ ചികിത്സയുടെ പ്രധാന ഘട്ടം കഴിഞ്ഞു. പിന്നീട് കൌന്സിലിങ്ങും മരുന്ന് ചികിത്സയും വഴി അസുഖം നിയന്ത്രിക്കാനും അയാളെ വീണ്ടും മില്ലിലെ പണി എടുക്കാന് പ്രാപ്തനാക്കാനും കഴിഞ്ഞു. പുറം ജോലിക്ക് പോയിരുന്ന ഭാര്യ തിരിച്ചു വീട്ടില് തന്നെ എത്തി.
ചില ആളുകളില് ഇത്തരം അസുഖം ശരീരം ആസകലം ഉള്ള വേദന, തരിപ്പ് കടച്ചില്, തല വേദന, വയറു വേദന. ദഹനക്കുറവു തുടങ്ങിയ പ്രശങ്ങള് ഉണ്ടാക്കാം. ഇതാണ് somatization disorders. ഇത്തരം ആളുകള്ക്ക് യഥാര്ത്ഥത്തില് ഉള്ള ചികിത്സകള് ലഭ്യമാവുന്നത് പലപ്പോഴും നിരവധി ഡോക്ടര്മാരെ കാണുകയും ഒട്ടനവധി ടെസ്റ്റുകള് ചെയ്ത ശേഷവും ആയിരിക്കും. സൈക്കോ തെരപി യും മരുന്ന് ചികിത്സയും കൊണ്ട് ഇത്തരം അസുഖങ്ങള് നിയന്ത്രിക്കാവുന്നതാണ്.നികത്താവാത്ത പ്രശ്നങ്ങളിലും തുടര്ച്ചയായി ഉള്ള സംമര്ധങ്ങളിലും ബുദ്ധിമുട്ടുന്ന മനസ് ക്രമേണ Depression അഥവാ വിഷാദ രോഗത്തിലേക്ക് കൂപ്പു കുത്തിയേക്കാം. നേരത്തെ ചര്ച്ച ചെയ്ത രോഗങ്ങളെക്കാള് കൂടുതല് ഗൌരവം അര്ഹിക്കുന്നതാണ് വിഷാദ രോഗം. ചികിത്സിക്കാന് ബുദ്ധിമുട്ടും ശരിയായ ചികിത്സ നടത്തിയില്ലെങ്ങില് ആത്മഹത്യ വരെ ചെന്നെതാവുന്നതുമായ അസുഖം. തുടര്ച്ചയായി അനുഭവിക്കുന്ന പിരിമുറുക്കങ്ങളും നികതപ്പെടാത്ത നഷ്ടങ്ങളും മാറാ രോഗങ്ങള് മൂലമുള്ള ബുദ്ധിമുട്ടുകളും എല്ലാം വിഷാദ രോഗത്തിന് കാരണം ആയേക്കാം. സ്ഥിരമായി ഒന്നിനോടും താല്പര്യം ഇല്ലാതാവുക, സന്തോഷം അനുഭവിക്കാന് കഴിയാതെ വരിക, സ്വന്തം കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും ശ്രദ്ധയും താല്പര്യവും കുറഞ്ഞു വരിക, വിശപ്പ് ഇല്ലായ്മയോ അമിതമായി ആഹാരം കഴിക്കാന് തോന്നലോ, താന് ഒന്നിനും കൊള്ളാത്ത ആള് ആണെന്നും തന്നെ കൊണ്ട് ഒന്നും കഴിയില്ല എന്നാ തോന്നല്, പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ ശരീരം മെലിയുകയോ തടിക്കുകയോ ചെയ്യല്, ഉറക്കം ഇല്ലായ്മ, വിട്ടു മാറാത്ത തല വേദന, ദേഹം മുഴുവന് വേദന. ശരീരം ഊര്ജം നഷ്ടപ്പെട്ടു തളര്ന്ന പോലെ തോന്നല്, ഗ്യാസ് ന്റെ ബുദ്ധിമുട്ട്, ദഹനക്കുറവു, പുളിച്ചു തികട്ടല്, കുറച്ചു ഭക്ഷണം കഴിച്ചാല് തന്നെ വയറു നിറയല്, അടിക്കടി വിസര്ജ്ജിക്കാന് ഉള്ള തോന്നല് തുടങ്ങിയവ വിഷാദ രോഗികളില് പതിവായി കാണപ്പെടാറുള്ള പ്രശ്നങ്ങള് ആണ്. സെക്സ് നോടുള്ള താല്പര്യക്കുറവും ശേഷിക്കുറവും പലരിലും കാണപ്പെടാറുണ്ട്. ഇത് വിഷാദ രോഗത്തിന് പുറമേ മേല് പറഞ്ഞ മറ്റു ടെന്ഷന് രോഗങ്ങളിലും സാധാരണമാണ് . ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല് ചിലരില് ഉടലെടുക്കുകയും ആത്മഹത്യ ചെയ്യാന് ശ്രമിക്കുകയോ അതില് വിജയിക്കുകയോ ചെയ്യുകയും അപൂര്വ്വമല്ല . . നിങ്ങളുടെ ഒരു സുഹൃത്ത് അടിക്കടി അത്തരത്തില് മരണത്തെ കുറിച്ച് പറയുന്നുണ്ടെങ്കില് അതിനെ അതീവ ഗൌരവത്തോടെ എടുത്തേ പറ്റൂ. ശക്തമായ മാനസിക പിന്തുണയും മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഇത്തരക്കാരില് അത്യാവശ്യം ആണു. വിഷാദ രോഗത്തിന് ചികിത്സ തുടങ്ങിയാല് പോലും മരുന്നുകള് ശരീരത്തില് പ്രവര്ത്തിച്ചു തുടങ്ങാന് ഏതാനും ദിവസങ്ങള് തൊട്ടു ആഴ്ചകള് വരെ വേണ്ടി വന്നേക്കാം. ഈ സമയം രോഗി ആത്മഹത്യ ചെയ്യാതിരിക്കാനുള്ള എല്ലാ മുന്കരുതലുകളും സ്വീകരിക്കേണ്ടത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാധ്യത ആണ്.
പ്രത്യേകം മനസിലാക്കേണ്ട ഒരു കാര്യം
മേല്പറഞ്ഞ മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളുടെയും പ്രധാന ലക്ഷണങ്ങള് വിവരിച്ചു കഴിഞ്ഞു
എന്നാല് ഇതോടൊപ്പം പ്രത്യേകം മനസിലാക്കേണ്ട ഒരു വസ്തുത ഉണ്ട്. മുകളില് ഞാന് പറഞ്ഞു വച്ച എല്ലാ രോഗ ലക്ഷണങ്ങളും ഗൌരവം അര്ഹിക്കുന്ന മറ്റു പല രോഗങ്ങളിലും കാണാവുന്നവയാണ്. പ്രമേഹം, തൈറോയിഡ് സംബന്ധമായ അസുഖങ്ങള്, ഹൃദയ സംബന്ധംമായ അസുഖങ്ങള്, adrenal ഗ്രന്ധിയുമായി ബന്ധപ്പെട്ട ചില അസുഖങ്ങള്, അറ്ബുധങ്ങള്, തലച്ചോറിനെ ബാധിക്കുന്ന ചില അസുഖങ്ങള് തുടങ്ങിയവ എല്ലാം തന്നെ മേല് പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളോടെ വരാവുന്നതാണ്. അതിനാല് ഇത്തരം അസുഖങ്ങള് നിങ്ങള്ക്ക് ഉണ്ടെങ്കില് അത് ടെന്ഷന് കൊണ്ടാണെന്ന് സ്വയം വിലയിരുത്താതെ ഒരു ഡോക്ടറെ കണ്ടു ചെക്കപ് നടത്തുകയും അത്യാവശ്യം വേണ്ട ടെസ്റ്റുകള് ചെയ്യുകയും വേണം.
എങ്ങനെ ടെന്ഷനില് നിന്നും രക്ഷ നേടാം ??
ഇനി എങ്ങനെ ടെന്ഷനില് നിന്നും രക്ഷ നേടാം എന്ന് നോക്കാം. ഓരോരുത്തരും സ്വന്തം നിലനില്പ്പിനു വേണ്ടി മറ്റുള്ളവരുമായി മത്സരിക്കുന്ന ഈ ലോകത്ത് ടെന്ഷന് ഇല്ലായ്മ ചെയ്യുക എന്നത് വെറും ഒരു സ്വപ്നം മാത്രമായിരിക്കും. അതിനാല് ടെന്ഷന് ന്റെ തോത് പരമാവധി കുറയ്ക്കാനും ടെന്ഷന് നമ്മുടെ ജീവിതത്തെ ബാധിക്കാത്ത തരത്തില് അതുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോവാന് പഠിക്കലും ആണ് കൂടുതല് പ്രായോഗികം . പൊതുവായ ചില നിര്ദേശങ്ങള് മുന്നോട്ട് വെക്കുന്നു. ഇതെല്ലാം എന്റെ കാഴ്ചപ്പാട് മാത്രം ആണ്. മറ്റുള്ളവര്ക്ക് ചിലപ്പോള് അങ്ങനെ ആവണം എന്നില്ല. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കു.
1. കുടുംബ ബന്ധങ്ങള് ഭദ്രമായി നില നിര്ത്തുക. സ്വന്തം രക്ഷിതാക്കളുമായുള്ള ബന്ധവും ഭാര്യ ഭര്തൃ ബന്ധവും അതില് വളരെ പ്രധാനം. കിടപ്പറയിലെ സമാധാനം നഷ്ടപ്പെട്ടാല് മറ്റെന്തും അതിനു പകരമാവില്ല. പിന്നെ ചെയ്യുന്ന കാര്യങ്ങള് എല്ലാം മന സാന്നിധ്യം നഷ്ടപ്പെട്ടു അബദ്ധത്തില് ചാടാന് സാധ്യത കൂടുതല് ആണ്. ഭാര്യ ഭര്ത്താക്കന്മാര് പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യട്ടെ. പ്രശ്നങ്ങള് തുറന്നു സംസാരിക്കട്ടെ. എത്ര തിരക്കാണെങ്കിലും കുറച്ചു സമയം പരസ്പരം മാറ്റി വെക്കുക. കുടുംബവുമായി പുറത്തു പോവാനും ഒന്നിച്ചു ചെലവഴിക്കാനും ആഴ്ചയില് ഏതാനും മണിക്കൂറുകള് മാറ്റി വെക്കുക.
2. നാം എങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കുന്നോ അത് പോലെ തന്നെ ആണ് നമുടെ കുഞ്ഞുങ്ങളും ജീവിക്കാന് പോവുന്നത്. അവര് എന്ത് ചെയ്യണം എന്ന് നാം ആഗ്രഹിക്കുന്നോ അത് നാം ചെയ്തു തന്നെ അവര്ക്ക് മുന്നില് മാതൃക കാണിക്കുക. കുടുംബത്തില് ദാരിദ്ര്യവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടെങ്കില് അതിന്റെ ചെറിയ ഒരു അംശം മക്കളും അറിയട്ടെ. ഒരു പ്രശ്നം വരുമ്പോള് അടിമുടി തകര്ന്നു ആണ് നമ്മള് അതിനെ നേരിടുന്നതെങ്ങില് സംശയിക്കണ്ട, അതിലും ചെറിയ പ്രശ്നങ്ങള് നമ്മുടെ കുഞ്ഞുങ്ങളെ തകര്ത്തു കളയും. വീടിന്റെ നാല് ചുമരുകളിലും സ്കൂള് ക്ലാസ് റൂമിലും മാത്രം ഒതുക്കി നിര്ത്താതെ അവരെ പുറം ലോകം കാണിക്കുക. ചുറ്റും നടക്കുന്ന പ്രശ്നങ്ങള് അവര് മനസിലാക്കട്ടെ. തങ്ങളേക്കാള് കൂടുതല് കഷ്ടപ്പെടുന്നവര് ലോകത്ത് ഉണ്ടെന്നു മനസിലാക്കിയാല് ചെറിയ പ്രശ്നങ്ങളില് അവര് തകര്ന്നു പോവില്ല.
3. ചെറിയ ക്ലാസ്സുകളില് കിട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന ഏതാനും മാര്ക്കുകള് / അന്ഗീകാരങ്ങള് ഒരു തരത്തിലും നമ്മുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നവ ആയിരിക്കില്ല. അതൊരു ഭൂലോക പ്രശ്നം അല്ല എന്നും, നഷ്ടപ്പെട്ടവ നേടി എടുക്കാവുന്നതെ ഉള്ളൂ എന്നും എല്ലാ തൊഴിലുകള്ക്കും അതിന്റെതായ മാന്യത ഉണ്ടെന്നും നാം എത്തിപ്പെടുന്ന മേഖലയില് കാണിക്കുന്ന ആത്മാര്ഥതയും അര്പ്പണ ബോധവും ആണ് വിജയത്തിന്റെ അടിത്തറ എന്നും കുട്ടികളെ പറഞ്ഞു മനസിലാക്കാം.
4. സ്വന്തം ജോലിയില് പരമാവധി ആത്മാര്ഥതയും സമയ നിഷ്ഠയും പാലിക്കുക.
5. ഈഗോ ഒഴിവാക്കി വിനയത്തോടെ ജീവിക്കുക.
6. ഏതെങ്കിലും തരത്തില് ഉള്ള പരിഹാരങ്ങള് ഇല്ലാത്ത പ്രശങ്ങള് കുറവാണെന്ന് മനസിലാക്കുക. വീഴ്ച പറ്റുന്നതല്ല, വീണിടത്ത് നിന്ന് എഴുന്നെല്ക്കാത്തത് ആണ് പരാജയം എന്ന് ഓര്ക്കുക.
7. പ്രശ്നങ്ങള് വിശ്വസ്തരായ ആരെങ്കിലുമായി പങ്കു വെക്കുക.
8. മരണം പോലെയുള്ള നികത്താനാവാത്ത നഷ്ടങ്ങളില് ജീവിതം ഹോമിച്ചു കളയാതിരിക്കുക . പ്രിയപ്പെട്ടവര് മരിച്ചാലും നാം മരിക്കുന്നത് വരെ ജീവിക്കണമല്ലോ, അപ്പോള് മരിച്ചു ജീവിക്കാതെ ജീവനോടെ തന്നെ ജീവിക്കുക. മരണം എല്ലാവരും രുചിക്കാനുള്ളത് തന്നെ എന്ന് ഓര്ത്തു സമാധാനിക്കുക.
9.എല്ലാവരെയും സ്നേഹിക്കുക. നമുക്ക് ആവശ്യമുള്ളപ്പോള് ആരെങ്ങിലും അത് തിരിച്ചു തരാതിരിക്കില്ല. മറ്റുള്ളവരില് നിന്നും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതിരിക്കുക .
10. ജീവിതത്തില് എന്നും തിരിച്ചടികള് മാത്രം ആയിരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുക.
11. ദൈവ വിശ്വാസം ടെന്ഷനുകളില് നിന്നും രക്ഷപ്പെടാന് ഉള്ള ഉത്തമ വഴി ആണ്. ഒരു വിശ്വാസിക്ക് മുന്നില് ഭൌതികമായ എല്ലാ വഴികളും അടഞ്ഞാലും ദൈവം രക്ഷിക്കാന് ഉണ്ട് എന്ന ഉറച്ച വിശ്വാസം ഉണ്ടായിരിക്കും. ജീവിതത്തില് ആശ്രയം ഇല്ലാത്തവനായി നിരാശയിലേക്കും വിഷാദ രോഗത്തിലേക്കും വീണു പോവാതെ ഈ വിശ്വാസം ഒരാളെ രക്ഷിച്ചേക്കാം. എന്നാല് ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൌതികമായ വഴികള് അടഞ്ഞാല് പിന്നെ വേറെ ഒരു ആശ്രയം ഇല്ല. സ്വാഭാവികമായും മാനസിക സമ്മര്ദം ഇത്തരക്കാരില് കൂടുതല് ആയിരിക്കും.
12. ആവശ്യത്തിലേറെ ഉള്ള ഒഴിവു സമയം ടെന്ഷന് രോഗികള്ക്ക് ഗുണകരം അല്ല. മോശം ചിന്തകളില് മനസ് മേഞ്ഞു നടക്കാന് അത് കാരണമായേക്കാം. അതിനാല് ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാന് ഉതകുന്ന വായന, എഴുത്ത്, വര, ഫോട്ടോഗ്രഫി തുടങ്ങി ഏതെങ്കിലും ഒരു ഹോബി കണ്ടെത്തുന്നത് വളരെ നല്ലതാണ്
13 എല്ലാ തരം വ്യായാമങ്ങളും പൊതുവേ മാനസിക പിരിമുറുക്കം കുറക്കാന് സഹായകമാണ്. ടെന്ഷന് കുറക്കാന് യോഗ ചെയ്യുന്ന ആളുകള് നമുക്കിടയില് ധാരാളം ഉണ്ട്.
പലപ്പോഴും ടെന്ഷന് ആളുകള് പ്രാധാന്യം കൊടുക്കാതെ തള്ളി കളയുന്നു. എന്നാല് ഒട്ടു മിക്ക അസുഖങ്ങളുടെയും പ്രതേകിച്ചു പ്രമേഹവും രക്ത സമ്മര്ദവും തീവ്രത വര്ദ്ധിക്കാന് ടെന്ഷന് കാരണമാവാറുണ്ട്. ഉറക്കം ഇല്ലായ്മ മറവി, പകല് സമയത്ത് ഉന്മേഷക്കുറവു, ജോലിയില് ശ്രദ്ധിക്കാന് കഴിയാതെ വരിക തുടങ്ങി നിരവധി പ്രശങ്ങള്ക്ക് വഴി വെച്ചേക്കാം. വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളല് വീഴ്ത്തിയെക്കാം.. ജോലി സ്ഥിരതയും നഷ്ടപ്പെട്ടേക്കാം. ടെന്ഷന് കഴിക്കുന്ന മരുന്നുകള് ഉറക്ക് ഗുളികകള് ആണെന്നും അതിനോട് Addiction വരുമെന്നും നിരവധി പാര്ശ്വ ഫലങ്ങള് ഉള്ളതാണെന്നും പൊതുവേ ഒരു ധാരണ ജനങ്ങള്ക്കിടയില് ഉണ്ട്. ഇതില് യാതൊരു വാസ്തവവും ഇല്ല. മെഡിക്കല് ഷോപ്പിലെ ആളുകള് പറയുന്ന മണ്ടത്തരങ്ങളില് വീണു പോവാതെ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കുക. ടെന്ഷന് കുറക്കാനുള്ള മരുന്നുകളില് ചിലത്ടെ ഉറക്കം കൂട്ടും എന്നത്ന് സത്യം ആണ്. എന്നാല് അത് ഒരു പാര്ശ്വ ഫലം അല്ല. നല്ല ഉറക്കം ഇത്തരം അസുഖങ്ങള് കുറയാന് അത്യാവശ്യമാണ്. ഉറക്ക് ഗുളിക ഒരു ശീലം ആയി പോവുമോ എന്നാണ് പലരുടെയും പേടി.എന്നാല് ഉറക്ക് ഗുളിഗയെ കുറിച്ചുള്ള ആശങ്കകളെക്കാള് നമ്മള് പേടിക്കേണ്ടത് ഉറക്കം ഇല്ലായ്മ കൊണ്ട് വരാവുന്ന പലതരം അസുഖങ്ങളെയാണ് . ടെന്ഷന് നിങ്ങളെ ബാധിക്കുന്നു എന്ന് മനസിലാക്കിയാല് ഡോക്ടറെ കാണാന് മടിക്കേണ്ടതില്ല.
ഈ കുറിപ്പിന്റെ നീളം കുറക്കേണ്ടത് കൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നു. നിര്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി ഇടാവുന്നതാണ്. എല്ലാ സംശയങ്ങള്ക്കും എന്റെ സമയത്തിനനുസരിച്ച് മറുപടി തരുന്നതാണ്. എല്ലാ നിര്ദേശങ്ങളും സ്വാഗതം ചെയ്യുന്നു
വടക്കുനോക്കി യന്ത്രം ..ഒറ്റപ്പാലം റീമേക് !!!
വടക്കുനോക്കി യന്ത്രം ..ഒറ്റപ്പാലം റീമേക് !!! ജനുവരി 22, 2015
http://www.jamal-photography.in/
ഒപിയിലെ ഇന്നത്തെ അവസാന ആള് .. ഇരുപത്തിയഞ്ച് വയസു മാത്രം പ്രായമുള്ള കുലീനയായ സ്ത്രീ.. സഹോദരന്റെ കൂടെ ആണ് വരവ്.
ഇടക്കിടെ തല കറങ്ങി വീഴുന്നു..ബോധം പോവുന്നു ..തല വേദന..ക്ഷീണം..ഇതൊക്കെയാണ് പ്രശ്നം..എന്റെ അടുത്ത് വരുന്ന പല രോഗികളുടെയും പ്രശ്നങ്ങള് ഇതൊക്കെ തന്നെ ആണ്..കഴിഞ്ഞ നാല് വര്ഷമായി എത്ര തല കറക്കങ്ങള്..ക്ഷീണങ്ങള്...എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ഒരു സാധാരണ രോഗി..
"എന്തെങ്ങിലും മാനസിക സമ്മര്ദത്തില് ആണോ ഇപ്പോള്? "എന്റെ പതിവ് ചോദ്യം..
പ്രതീക്ഷിച്ചതിലും വേഗത്തില് വന്നു മറുപടി..
"ഭര്ത്താവുമായി ചെറിയ ചെറിയ പ്രശങ്ങള്"...
"എന്താ ഈ ചെറിയ ചെറിയ പ്രശങ്ങള്?" ഞാന് ലാഘവത്തോടെ ചോദിച്ചു..
തുടര്ന്ന് അങ്ങോട്ട് ഞാന് കേട്ട ഈ ചെറിയ ചെറിയ പ്രശനങ്ങള് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രം എന്ന ഫിലിം കണ്ടുകൊണ്ടിരിക്കുകയാണോ ഞാന് എന്ന് വരെ തോന്നിപ്പോയി ...
കല്യാണം കഴിഞ്ഞു പത്തു വര്ഷം ആയി. 15 വയസില് ആയിരുന്നു അത്. എട്ടും പൊട്ടും തിരിയാത്ത പ്രായം. വീട്ടിലെ ഓമനക്കുട്ടി ആയിരുന്നു. ഭര്ത്താവ് ഗള്ഫില് ജോലി ചെയ്യുന്നു..കഠിനമായ സംശയ രോഗി. ..എന്തിനും ഏതിനും സംശയം...മധുവിധു കാലം മുതലേ ഭാര്യയെ നിരീക്ഷിക്കാന് കട്ടിലിനു അടിയില് ഒളിച്ചിരിക്കല്, ഭാര്യാ പിതാവും ഭാര്യയും തമ്മില് ഉള്ള സ്നേഹത്തില് സംശയം, സ്വന്തം അനിയനും ഭാര്യയും തമ്മില് അവിഹിത ബന്ധം ഉണ്ടോ എന്ന് സംശയം, (ഈ സംശയത്തിന്റെ പേരില് അനിയന് പെട്ടന്ന് ഗള്ഫില് ജോലി ശരിപ്പെടുത്തി അങ്ങേര് കൊണ്ട് പോയി) , വെറും 6 വയസു പ്രായം ഉള്ള സ്വന്തം മകനെ ഭാര്യയുടെ കൂടെ രാത്രി ഉറങ്ങാന് വിടാന് സംശയം... ഗള്ഫില് നിന്ന് ഫോണ് ചെയ്യുമ്പോള് ഫോണിലൂടെ ഒരു പുരുഷ ശബ്ദം എവിടന്നെങ്ങിലും കേട്ടാല് പിന്നെ തെറി വിളി...ഓരോ ദിവസവും ഫോണ് ചെയ്യുമ്പോള് വിവാഹ മോചനത്തിന് നിര്ബന്ധിക്കുന്നു...ഫോണ് ചെയ്യുമ്പോള് സുഖമാണോ എന്ന് അയാള് ചോദിക്കും..സുഖം ആണെന്ന് അവര് വെറും വാക്ക് പറഞ്ഞാല് ഞാന് ഇവിടെ കെടന്നു കഷ്ടപ്പെടുമ്പോള് നീ അവിടെ കെടന്നു സുഖിക്കെടീ എന്ന് പറഞ്ഞു ചീത്ത !!!
ഇത്ര ഒക്കെ ആയിട്ടും ഇതൊന്നും അവര് സ്വന്തം വീട്ടില് പോലും അറിയിച്ചിരുന്നില്ല.. പത്തു വര്ഷം സഹിച്ചു മാനസിക സമ്മര്ദം മൂലം രോഗി ആയപ്പോള് ആണ് അവര് പുറത്തു പറയുന്നത്..ഭര്ത്താവിന്റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിച്ചപ്പോള് കിട്ടിയ മറുപടി വിചിത്രം,,," അവന് കുട്ടിക്കാലം മുതല്ക്കേ ഇങ്ങനെ ആണ്..ഒരു പെണ്ണ് കെട്ടിയാല് ശരിയാവും എന്നായിരുന്നു ഞങ്ങള്ടെ പ്രതീക്ഷ എന്ന് !!!!
ഇത് വായിക്കുന്ന എല്ലാ രക്ഷിതാക്കളും ഒരു നിമിഷം ഓര്ക്കുക..ജന്മം കൊടുത്ത നിങ്ങള് വര്ഷങ്ങളോളം പരിശ്രമിച്ചു നടക്കാത്ത കാര്യം പുതുതായി വരുന്ന ഒരു പെണ്കുട്ടി ശരിയാക്കി എടുക്കും എന്ന് വിചാരിക്കുന്നത് ശുദ്ധ അബദ്ധം ആണ്. ദയവു ചെയ്തു ഇത്തരം പരീക്ഷണങ്ങള് നടത്തരുത്.. സ്വന്തം പെണ്മക്കളെ മറ്റാരെങ്ങിലും ഇത്തരം ഒരു പരീക്ഷണത്തിന് വിധേയരാക്കുന്നത് ഒന്ന് ഓര്ത്തു നോക്കൂ..
വീടിനു അടുത്തുള്ള ഒരു നാട്ടു പ്രമാണിയോട് ഇവര് ചോദിച്ചു..ഞാന് എന്ത് ചെയ്യണം...എനിക്ക് ഇനി സഹിക്കാന് വയ്യ എന്ന്..അപ്പോള് കിട്ടിയ രസകരമായ മറുപടി.." നീ പത്തു വര്ഷം ക്ഷമിചില്ലേ..ഒരു പത്തു വര്ഷം കൂടി ക്ഷമിക്കു,,,ചെലപ്പോള് അവന് നന്നാവും എന്ന് !!!!!
ഇത്രയും പറഞ്ഞു തീര്ന്നപ്പോള് തന്നെ അവര് കരഞ്ഞു തളര്ന്നു..എന്ത് പറയണം എന്ന് അറിയാതെ ഞാനും നിശബ്ദനായി കേട്ടിരുന്നു.. ആ സ്ത്രീയുടെ ഒരു ദുര്വിധി ഓര്ത്തു സങ്കടം തോന്നി.. ഇത്ര കാലം ചുമന്ന ഈ ഭാരം എന്റെ മുന്നില് ഒന്ന് ഇറക്കി വെച്ചപ്പഴെ അവരുടെ മുഖത്ത് വല്ലാത്ത ഒരു ആശ്വാസം കണ്ടു..എന്റെ അര മണിക്കൂര് ഒരു നഷ്ടമായി തോന്നിയതെ ഇല്ല..
പ്രിയ സുഹൃത്തുക്കളെ.. ആര്ക്കെങ്ങിലും സ്വന്തം ഭാര്യയെ ഇത്തരത്തില് സംശയം തോന്നുന്നെങ്കില് കുഴപ്പം ഭാര്യക്ക് അല്ല,,,നിങ്ങള്ക്ക് തന്നെ ആണ്.. വളരെ പ്രാധാന്യത്തോടെ ചികിത്സക്ക് വിധേയനാവേണ്ട അസുഖം ആണ് സംശയ രോഗം.. ചികിത്സിച്ചു മാറ്റാവുന്ന അസുഖം ആണ് താനും..രണ്ടു കുടുംബങ്ങള് കലങ്ങുന്നതിനു മുന്നേ ചികിത്സ തുടങ്ങുകയും വേണം..
ഞാന് ഇത് ടൈപ്പ് ചെയ്യുമ്പോളും അയാള് ഫോണിലൂടെ തന്റെ വിക്രിയകള് തുടര്ന്ന്കൊണ്ടിരിക്കുകയാവും..!

ഒപിയില് വന്ന ചെറുപ്പക്കാരി....ക്ഷീണം , കുഴയ്ക്കു, തളര്ച്ച , തലവേദന , തല കറക്കം...ടെന്ഷന് വല്ലതും ഉണ്ടോ എന്ന് ചോദിയ്ക്കാന് ഞാന് നാവു വളച്ചപ്പോഴേക്കും ദാ വരുന്നു ഞാന് ചോദിക്കാത്ത എന്റെ ചോദ്യത്തിനുള്ള മറുപടി...
"ടെന്ഷന് ഒന്നും ഇല്ല എനിക്ക്.."
ഹേ...കടുവയെ പിടിച്ച കിടുവ ..!! ഞാന് ഒന്ന് ഞെട്ടി..
"ടെന്ഷന് ഉണ്ടായാല് ഇതൊക്കെ ഉണ്ടാവും എന്ന് എങ്ങനെ മനസിലായി?" ആകാംഷയോടെ ഞാന് ചോദിച്ചു..
"അതല്ല..സാറിന്റെ തന്നെ ഒരു രോഗി ആണ് എന്നോട് പറഞ്ഞത് "
"എന്ത്?" ഞാന് അത്ഭുതപ്പെട്ടു..
"ഇങ്ങനെ ഒക്കെ ജമാല് ഡോക്ടറുടെ അടുത്ത് പോയി പറഞ്ഞാല് ടെന്ഷന് നു ഉള്ള മരുന്ന് എഴുതി തരും..അപ്പൊ ആദ്യമേ പറഞ്ഞേക്ക് ടെന്ഷന് ഇല്ല എന്ന് " !!!!
എന്റെ സീറ്റില് നിന്ന് ഞാന് താഴെ വീഴാതിരിക്കാന് മേശയില് പിടിച്ചു ഇരുന്നു !!! അടവുകള് ഒക്കെ ഒന്ന് മാറ്റി പിടിക്കേണ്ട സമയം അതിക്രമിച്ചു !!!
=================================================================================
മറ്റൊരു ആശുപത്രിയില് നിന്ന് സ്വമേധയാ ഡിസ്ചാര്ജ് ചോദിച്ചു വാങ്ങി വന്നിരിക്കുകയാണ് അയാള് ..
എന്താ പ്രശ്നം? ഞാന് .............ആശുപത്രിയില് അഡ്മിറ്റ് ആയിരുന്നു പനി കാരണം..
ഇപ്പൊ പനി ഉണ്ടോ?
ഇല്ല...
പിന്നെ എന്തിനാ പോന്നത്?
അല്ല സാറേ..നാട്ടില് ഇത് വരെ പറഞ്ഞു കേട്ടില്ലാത്ത ഒരു പനിയുടെ പേര് പറഞ്ഞു അവര് എന്നെ പേടിപ്പിച്ചു..അങ്ങനെ ചെയ്യാന് പാടുണ്ടോ...എനിക്ക് മാത്രം മറ്റെങ്ങും ഇല്ലാത്ത ഒരു പനി.!!
"എന്ത് പനി എന്നാ അവര് പറഞ്ഞത്??"
അത്..അത്...ശരിക്കും എനിക്ക് ആ പേര് ഓര്മ കിട്ടുന്നില്ലല്ലോ..ശ്ശെ..അയാള് തല ചൊറിഞ്ഞു..
ഡങ്കി പനി, മലാറിയ പനി, ട്യ്ഫോയിട് പനി....ഇതില് വല്ലതും ആണോ? ഞാന് ചോദിച്ചു..
അല്ല അല്ല..
ഹോ പിന്നെ എന്ത് പനി??
ഹാ പിടി കിട്ടി പിടി കിട്ടി...പനിയുടെ പേര് പിടികിട്ടി..റാംജി റാവിലെ ജനാര്ധനെനെ പോലെ അയാള് പറഞ്ഞു..
എന്താ എന്താ??? എനിക്കും ആകാംഷ ആയി
വയര്ലെസ്സ് പനി വയര്ലെസ്സ് പനി !!!!!
വയര്ലെസ്സ് പനി എന്നൊരു പനി ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല...വൈറല് പനി ആണോ ഉദേശിച്ചേ?
ആ വയലെസ്സ് അല്ല വൈറല് പനി തന്നെ...!!!
വീണ്ടും എന്റെ കസേര വിറച്ചു..!!!!
വൈറല് പനി എന്നാല് സാധാരണ ജലദോഷപ്പനി എന്നാ അര്ഥം..മരുന്ന് കഴിച്ചില്ലെങ്ങില് പോലും മാറുന്ന നിസ്സാര പനി..
ഇത്തവണ അയാള് ഞെട്ടി..ഒരു ജാള്യം മുഖത്ത് പ്രകടമായി..
എന്നാ പിന്നെ അത് മനുഷ്യന്മാര്ക്ക് മനസിലാവുന്ന പോലെ പറയണ്ടേ..വെറുതെ ആളെ ഇട്ടു കുരങ്ങു കളിപ്പിക്കാ !!!
നിങ്ങള് എന്നെയും ഒരു വലിയ പാഠം പഠിപ്പിചിരിക്കുന്നു..നന്ദി സുഹൃത്തേ നന്ദി...===========================================================================
1

2

മഴക്കാല രോഗങ്ങളെ അറിയാം ....പ്രതിരോധിക്കാം ....
കൊടും വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിന്റെ കുളിർമയിലേക്ക് പ്രവേശിക്കുമ്പോൾ കൂടെ വന്നേക്കാവുന്ന ചില രോഗങ്ങളെകുറിച്ച് മനസിലാക്കി ശ്രദ്ധയോടെ ഇരുന്നാൽ കാര്യമായ അസുഖങ്ങൾ ഇല്ലാതെ മഴക്കാലം കഴിച്ചു കൂട്ടാവുന്നതാണ് .. നിസ്സാരമെന്നു കരുതുന്ന ചില മുന് കരുതലുകളിലൂടെ പല മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കാം എന്നതാണ് വാസ്തവം.
വയറിളക്ക ഛർദ്ദി രോഗങ്ങൾ ആണ് മഴക്കാലത്തെ പ്രധാന വില്ലൻ ...വൈറസ് മൂലവും ബാക്ടീരിയ മൂലവും വയറിളക്ക രോഗങ്ങൾ പിടിപെടാം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യത്തിലെ രോഗാണുക്കൾ കലർന്ന മലിന ജലം നേരിട്ടോ ഈച്ച പോലെയുള്ള ജീവികൾ വഴിയോ ഭക്ഷണ പദാർഥങ്ങളിൽ എത്തി ചേരുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണം.
ഭക്ഷണ വസ്തുക്കൾ നല്ലവണ്ണം കഴുകി ഉപയോഗിക്കുക, ഭദ്രമായി അടച്ചു സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, തുറന്ന സ്ഥലങ്ങളില മല മൂത്ര വിസർജ്ജനം നടത്താതിരിക്കുക തുടങ്ങിയ ചെറിയ മുൻകരുതലുകളിലൂടെ ഒട്ടുമിക്ക വയറിളക്ക രോഗങ്ങളിൽ നിന്നും രക്ഷ നേടാം ..
ഒരു കാലത്ത് അനേകം പേരുടെ മരണത്തിനിടയാക്കുകയും പിന്നീട് മനുഷ്യരുടെ ശുചിത്വ നിലവാരം ഉയർന്നപ്പോൾ അപൂർവ്വമായി മാറുകയും ചെയ്ത കോളറ തന്നെയാണ് ഇവയിൽ ഏറ്റവും അപകടകാരി . പരിസര ശുചിത്വം കുറഞ്ഞ സ്ഥലങ്ങളില ഇപ്പോഴും കോളറ കണ്ടു വരുന്നു, കാര്യമായ പനി ഇല്ലാതെ അതി കഠിനമായ വയറിളക്കവും ഛർദ്ദിയും ആണ് കോളറയുടെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ തക്ക സമയത്ത് നൽകിയില്ലെങ്കിൽ ശരീരത്തിലെ ജലാംശം മുഴുവൻ അതിവേഗം നഷ്ടപ്പെട്ടു മരണം വരെ സംഭവിക്കാം ..
പനിയോടു കൂടിയോ അല്ലാതെയോ വരുന്ന മറ്റു മിക്ക വയറിളക്ക, ഛർദ്ദി രോഗങ്ങളും ധാരാളം ശുദ്ധജലവും ORS ലായനിയും കുടിച്ചു ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ നോക്കിയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മരുന്നുകൾ ഇല്ലാതെ തന്നെ സുഖപ്പെടാവുന്നതെ ഉള്ളു .. എന്നാൽ വയറിളക്കത്തിനും ഛർദ്ദിക്കും ആനുപാതികമായി ശരീരത്തിലെ ജലാംശം നില നിർത്താൻ കഴിഞ്ഞില്ലെങ്ങിൽ കിഡ്നികളുടെ പ്രവർത്തനം തകരാർ വരുന്നതുൾപ്പെടെ അസുഖം മാരകമായേക്കാം .. തക്ക സമയത്ത് ചികിത്സ തേടൽ വളരെ അത്യാവശ്യമാണ് .
ടൈഫോയിഡ് (Typhoid) ആണ് മഴക്കാല രോഗങ്ങളില് പ്രാധാന്യം അര്ഹിക്കുന്ന മറ്റൊന്ന്. ടൈഫോയിഡ് രോഗത്തിന് കാരണമായ സാല്മോണല്ല രോഗാണു രോഗിയുടെ മലം വഴി പുറം തള്ളപ്പെടുന്നു. ഈ രോഗാണുക്കള് കലര്ന്ന വെള്ളം കുടിക്കുന്നതിലൂടെയോ ഈച്ച വഴിയോ മറ്റോ ഇവ ഭക്ഷണ വസ്തുക്കളില് എത്തുകയോ ചെയ്താല് അസുഖം പിടിപെടാം. ശക്തമായ പനിക്ക് പുറമേ ഛർദ്ദി ,നേരിയ വയറിളക്കം, ചിലപ്പോള് മലബന്ധം, തലവേദന, ചെറിയ രൂപത്തിലുള്ള ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്. ചുവന്ന നിറത്തിലുള്ള നേരിയ ഒരു തിണര്പ്പ് ചില രോഗികളുടെ നെഞ്ചിലും വയര് ഭാഗങ്ങളിലും കാണാറുണ്ട്. പനിയുടെ ആദ്യ ദിവസങ്ങളില് സാധാരണ വൈറല് പനി പോലെ തന്നെയാണ് ടൈഫോയിഡ് പനിയും.. എന്നാല് നാലു അഞ്ചു ദിവസം കൊണ്ട് സുഖപ്പെടുന്ന വൈറല് പനിയില് നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് പനി രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ കൂടുതല് ശക്തമാവുകയും രോഗി ക്ഷീണിതനാവുകയും ചെയ്യുന്നു. ഈ സമയത്തെങ്കിലും ശരിയായ ചികിത്സ ലഭ്യമായില്ലെങ്ങില് ടടൈഫോയിഡ് മൂലം ചെറുകുടലില് കാണപ്പെടുന്ന അള്സര് മൂർഛിച്ചു കുടലില് സുഷിരം വീഴലും തലച്ചോറിന്റെ പ്രവര്ത്തനം തകരാറിലായി ബോധക്കേട് വരെയും സംഭവിക്കാം. ടൈഫോയിഡ് രോഗത്തിന് പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒരു രക്ത പരിശോധനയാണ് വയ്ടാല് ( Widal) ടെസ്റ്റ്. എന്നാല് ഈ ടെസ്റ്റ് പുരാതനവും വിശ്വാസയോഗ്യമല്ലാതതുമാണെന്ന് പ്രത്യേകം ഓര്മപ്പെടുത്തുന്നു.
വേനല്ക്കാലത്തിന്റെ അവസാനത്തിലും മഴക്കാലത്തിന്റെ തുടക്കത്തിലുമായി കാണപ്പെടുന്ന മറ്റൊന്നാണ് മഞ്ഞപ്പിത്തം. hepatitis A വൈറസ് ആണ് ഈ മഴക്കാല മഞ്ഞപിത്തത്തിനു പുറകില്. ടൈഫോയിഡ് രോഗാണുക്കള് പകരുന്നതു പോലെ തന്നെയാണ് hepatitis A യും പകരുന്നത്. പനി തന്നെയാണ് തുടക്കത്തില് കാണപ്പെടുന്ന രോഗ ലക്ഷണം..തുടര്ന്നുള്ള ദിവസങ്ങളില് ഛർദ്ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നു. ഈ സമയത്താണ് മൂത്രവും കണ്ണും മഞ്ഞ നിറമാവുന്നത് ശ്രദ്ധയില് പെടുന്നത്.മഞ്ഞപ്പിത്തം മൂലം ദേഹമാസകലം ചൊറിച്ചിലും അനുഭവപ്പെടാം. എളുപ്പത്തില് ദഹിക്കാവുന്ന ആഹാരവും ആവശ്യത്തിനു വിശ്രമവും ഈ സമയത്ത് അത്യാവശ്യമാണ്. ഇത്തരം മഞ്ഞപ്പിത്തം പിടിപെട്ട രോഗികള് ആഹാരത്തില് ഉപ്പു ഉപയോഗിക്കാന് പാടില്ല എന്ന ഒരു ധാരണ പൊതുവേ സമൂഹത്തില് നിലനില്ക്കുന്നു.. ഇത് തീര്ത്തും അശാസ്ത്രീയമാണ്., ഏതാനും ദിവസത്തെ വിശ്രമം കൊണ്ട് കാര്യമായ ചികിത്സ ഒന്നും ഇല്ലാതെ തന്നെ തനിയെ മാറുന്ന അസുഖമാണ് hepatits A.. രക്തത്തിലെ മഞ്ഞപിത്തത്തിന്റെ തോത് പൂര്ണമായും നോര്മല് ആവാന് ഏതാനും ആഴ്ചകള് തന്നെ വേണ്ടി വന്നേക്കാം. അപൂര്വമായി മാത്രമേ ഈ അസുഖം മാരകമാവാറുള്ളൂ.. മഞ്ഞപ്പിത്തത്തിന്റെ കുത്തിവെപ്പ് എന്ന പേരില് സാധാരണ നാം എടുക്കുന്ന കുത്തിവെപ്പ് hepatitis A മൂലം ഉണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് ഉള്ളതല്ല. hepatitis A വൈറസ് നു എതിരെ കുത്തിവെപ്പ് നിലവില് ഉണ്ടെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
പൊതുവേ ജനങ്ങള് വളരെ ഭീതിയോടെ കാണുന്ന ഒരു മഴക്കാല രോഗമാണ് ഡങ്കി പനി. ചില തരം കൊതുകള് ആണ് ഡങ്കി വൈറസിനെ രോഗിയുടെ ശരീരത്തില് നിന്നും മറ്റു ആളുകളിലേക്ക് എത്തിക്കുന്നത്. കെട്ടികിടക്കുന്ന വെള്ളത്തില് കൊതുകള് പെരുകുന്നത് ഡങ്കി പനി വേഗത്തില് പടര്ന്നു പിടിക്കാന് കാരണമാകുന്നു. ശക്തമായ പനിയും ശരീര വേദനയുമാണ് ഡങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്. കൂടാതെ കടുത്ത തല വേദന, സന്ധി വേദന, കണ്ണിനു പുറകിലെ വേദന എന്നിവയും പ്രധാന ലക്ഷണങ്ങള് ആണ്.. ശരീരത്തില് ചുവന്നു തിണര്ത്ത പാടുകളും ചിലപ്പോള് കാണാവുന്നതാണ്.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് (Platelet) ന്റെ അളവ് കുറഞ്ഞു പോവുന്നത് ഡങ്കി പനി പിടിപെട്ട രോഗികളില് സാധാരണയായി കാണപ്പെടുന്നതാണ്.. ഇതേ തുടര്ന്ന് തൊലിപ്പുറത്ത് കാണുന്ന ചെറിയ തോതിലുള്ള രക്തസ്രാവത്തിന്റെ പാടുകളും അപൂര്വമല്ല. എന്നാല് വായിലും കണ്പോളകളിലും കുടലില് നിന്നും രക്തസ്രാവം ഉണ്ടാവാന് തക്കം പ്ലൈറ്റ്ലെറ്റു കൌണ്ട് വളരെ കുറയുന്നത് ഒരു ചെറിയ ശതമാനം ആളുകളില് മാത്രമേ കാണാറുള്ളു.. ഇത്തരം രക്തസ്രാവങ്ങള് കൂടുതല് ഗൌരവം അര്ഹിക്കുന്നതും അടിയന്തിര ചികിത്സ ആവശ്യമുള്ളതുമാണ്.
ഡങ്കി പനിയുടെ മാരകമായ രൂപമായ dengue hemorrhagic fever and dengue shock syndrome ഭാഗ്യവശാല് അപൂര്വ്വമായെ കാണാറുള്ളു. ഇത്തരം അവസ്ഥയില് മികച്ച ചികിത്സ ലഭിച്ചാല് പോലും ജീവഹാനി വരെ സംഭവിച്ചേക്കാം..എന്നാല് ഭൂരിഭാഗം ഡങ്കി പനികളും കാര്യമായ ചികിത്സകള് ഇല്ലാതെയോ ചെറിയ രൂപത്തിലുള്ള സപ്പോര്ടീവ് ചികിത്സകൊണ്ടോ സുഖപ്പെടുന്നതാണ്. അതിനാല് ഡങ്കി പനിയെ കുറിച്ച് ഇന്ന് പൊതുവേ നിലവിലുള്ള ഭീതി അര്ത്ഥശൂന്യം ആണ്. കൊതുക് വളരാവുന്ന സാഹചര്യം വീട്ടു പരിസരത്ത് സൃഷ്ടിക്കാതിരിക്കലും കൊതുക് കടിയില് നിന്നും രക്ഷപ്പെടാനുള്ള മാര്ഗങ്ങള് സ്വീകരിക്കലും ആണ് ഡങ്കി പനിയില് നിന്ന് രക്ഷപ്പെടാന് സ്വീകരിക്കേണ്ട അത്യാവശ്യ മുൻകരുതലുകൾ.
മഴക്കാല രോഗങ്ങളില് ഏറ്റവും മാരകമായ ഒന്നാണ് എലിപ്പനി. രോഗാണു വാഹകരായ എലികളുടെ മൂത്രം മലിന ജലത്തിലൂടെയോ നേരിട്ടോ ത്വക്ക് വഴി ശരീരത്തില് കയറുന്നതാണ് രോഗ കാരണം. ശക്തമായ പനി, പേശീ വേദന, തലവേദന, കണ്ണ് ചുവപ്പ് നിറമാവലും സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങളില് ഒന്നാണ്. രോഗം മൂർഛിക്കുമ്പോള് വൃക്കകളുടെയും കരളിന്റെയും പ്രവര്ത്തനത്തെ ബാധിക്കുന്നതിനാല് മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞപ്പിത്തം ഉടലെടുക്കുകയും ചെയ്യുന്നു.കണ് പോളക്ക് അകത്തു ഉണ്ടാവുന്ന രക്തസ്രാവവും ഈ സമയത്ത് കാണാവുന്നതാണ്. രക്തത്തിലെ platelet count കുറയുന്നത് ഡങ്കി പനിയിലെ പോലെ തന്നെ എലിപ്പനിയിലും കാണാമെങ്കിലും മറ്റു പ്രാഥമിക രക്ത പരിശോധനയില് നിന്ന് തന്നെ രോഗം വേര്തിരിച്ചു അറിയാന് കഴിയും. മദ്യപാനം മൂലം നേരത്തെ തന്നെ കരളിന്റെ പ്രവര്ത്തനത്തിന് ചെറിയ തോതിലെങ്കിലും തകരാര് ഉള്ള ആളുകളിലും പേശീ വേദനക്ക് ധാരാളം വേദന സംഹാരി ഗുളികകളും മറ്റും മേല്നോട്ടമില്ലാതെ കഴിക്കുന്ന ആളുകളിലും അസുഖം കൂടുതല് സങ്കീര്ണം ആവാറാണ് പതിവ്. രോഗം മൂലമുള്ള മരണ നിരക്കും ഇത്തരം ആളുകളില് കൂടുതല് ആണ്. തുടക്കത്തില് തന്നെ ചികിത്സിച്ചാല് മാരകമാവാതെ രോഗം നിയന്ത്രണവിധേയമാക്കവുന്നതിനാല് ശരിയായ സമയത്തുള്ള രോഗ നിര്ണ്ണയം വളരെ പ്രാധാന്യം അര്ഹിക്കുന്നു. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. മാലിന്യം നിറഞ്ഞ വെള്ളത്തിലും മറ്റും ജോലി ചെയ്യുന്ന കര്ഷകരും മുനിസിപാലിറ്റി ജോലിക്കാര്ക്കും രോഗം പിടിപെടാന് സാധ്യത കൂടുതല് ആണ്. മലിന ജലവുമായുള്ള സമ്പര്ക്കം പരമാവധി ഒഴിവാക്കേണ്ടതാണ്. രോഗലക്ഷണങ്ങള് കണ്ടാല് ഉടനെ ചികിത്സ തേടുക.
മറ്റു സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് സാധാരണ ജലദോഷ പനി എന്ന് അറിയപ്പെടുന്ന വൈറല് പനിയുടെ നിരക്ക് കൂടുതല് ആണ്. കാര്യമായ ചികിത്സ ഒന്നും തന്നെ മിക്ക വൈറല് പനികള്ക്കും വേണ്ടി വരാറില്ല. എന്നാല് മേല്പറഞ്ഞ ലക്ഷണങ്ങളോട് കൂടിയുള്ള പനി, 4-5 ദിവസത്തിനുമേല് നീണ്ടു നില്ക്കുന്ന പനി എന്നിവയ്ക്ക് വൈദ്യസഹായം തേടാന് മടിക്കരുത്. തുടക്കത്തില് കാണിക്കുന്ന അലംഭാവം ഒരു പക്ഷെ നമ്മുടെ ജീവന് തന്നെ ഭീഷണി ആയേക്കാം.

Dr.Jamal.T.M,
MBBS,MD
Valluvanad hospital.
http://www.jamal-photography.in/
8.May.2014
============
ഉച്ചക്ക് ടിവി തുറന്നപ്പോള് ഒരു ചാനലില് ഡോക്ടറുടെ ഫോണ് ഇന് പ്രോഗ്രാം..തലവേദനയെ കുറിച്ചാണ്.. ശ്രോതാക്കളുടെയും ആന്ഗര് ചെയ്യുന്ന ലേഡി യുടെയും സംശയങ്ങള്ക്കുള്ള മറുപടിയും ഒപ്പം തലച്ചോറിലെ സര്ജറി കള്ക്കുള്ള പുതിയ രീതികളെ കുറിചുള്ള വിശദീകരണവും ഡോക്ടര് നല്കുന്നു
അടുത്ത കാളര് ലൈനില് ഉണ്ട്..
എന്താണ് സംശയം ചോദിച്ചോളൂ..ഡോക്ടര് ശ്രധാലുവായി ..
ഒരു സ്ത്രീ ആണ് ലൈനില്,,." ഡോക്ടര്, എനിക്ക് കുറേ നാളായി ഭയങ്കര തലവേദന..തലയ്ക്കു ആകെ ഒരു പെരുപ്പും കനവും..തല വേദന വരുമ്പോള് ശരീരം ആകെകുഴയുന്നു..മേലോട്ടുക്കും ആകെ ഒരു പൊരിച്ചില്...
ഒരു ജനറല് പ്രാക്ടീഷനറോ ഫിസിഷ്യനോ ന്യൂരോലോജിസ്ടോ ഒരു ദിവസത്തില് ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും ഇത്തരം ഒരു തലവേദന കാണാതിരിക്കില്ല..
ഉടന് തന്നെ ഡോക്ടറുടെ ചോദ്യം.."മൈഗ്രൈന് തല വേദന ആണോ??"
പ്രതീക്ഷിച്ച മറുപടി തന്നെ ഉടനെ വന്നു
"ആവോ എന്ത് തലവേദന ആണെന്ന് അറിയില്ല..അത് അറിയാനാ ഡോക്ടറെ വിളിച്ചത്."
ചമ്മല് മറക്കാനുള്ള ഡോക്ടറുടെ ശ്രമം അത്രക്കങ്ങു ഏറ്റില്ല..അവസാനം മണിക്കൂറുകളോളം കുത്തി കുത്തി ഫോണ് വിളിച്ച രോഗിക്കുള്ള ഡോക്ടറുടെ വിദഗ്ദോപദേശം വന്നു." നിങ്ങള് ഒരു കാര്യം ചെയ്യു..ഒരു ന്യൂരോലോജിസ്റ്റ് നെയോ ഒരു ന്യൂറോ സര്ജനെയോ ഉടനെ കാണുക..ഈ മാതിരി തല വേദന ഒന്നും വച്ചോണ്ടിരിക്കാന് പറ്റില്ല.." !!!
പാവം സ്ത്രീ...ആരായി?? വെറും ശശി അല്ല പാലാരിവട്ടം ശശി..!!!
എന്റെ ഡോക്ടര് സുഹൃത്തിനോട് ഒരു ചോദ്യം..പറയാന് ഉദ്ദേശിച്ച കാര്യങ്ങള്ക്കുള്ള ചോദ്യങ്ങള് നേരത്തെ എഴുതി കൊടുത്തു ആങ്കര് നെ കൊണ്ട് ചോദിപ്പിച്ചു ഭംഗിയായി പരിപാടി അവതരിപ്പിച്ചു അങ്ങ് അവസാനിപ്പിക്കാമായിരുന്നില്ലേ?? ഇത്തരം ഒരു പ്രോഗ്രാം ചെയ്യുമ്പോള് സര്വ സാദാരണ ആയി കാണാറുള്ള തല വേദനകളെ കുറിച്ച് ഒരു ചെറിയ ഐഡിയ എങ്കിലും വേണ്ടേ?? ഫോണിലൂടെ കേട്ട് ചികില്സിക്കാവുന്ന അസുഖം ആണോ തലവേദന? പിന്നെ എന്തിനു ഈ പൊട്ടത്തരത്തിനു നിന്ന് കൊടുത്തു?
സഹോദരിയോടും ഉണ്ട് ഒരു ചോദ്യം..ഈ ഫോണ് ചെയ്യാന് മേനക്കെടുത്തിയ സമയത്തിന്റെ പകുതി പോരെ അടുത്തുള്ള ഒരു നല്ല ഡോക്ടറെ കണ്ടു ശരിയായ ചികിത്സ തേടാന്? അതല്ല സ്വന്തം ശബ്ദം ടിവിയില് കേള്ക്കാനുള്ള ആഗ്രഹം കൊണ്ട് വിളിച്ചതായിരുന്നേല് വല്ല പാട്ട് പരിപാടിയിലെക്കോ ഡാന്സ് പരിപാടിയിലെക്കോ ഒക്കെ വിളിക്കാമായിരുന്നില്ലേ?
http://www.jamal-photography.in/
28.3.2014
===============
ഒപിയില് സ്ഥിരമായി വരാറുള്ള ഒരു സ്ത്രീ..എന്നും തലവേദനയും കൂടിയ ബിപി യും ഉറക്കമില്ലായ്മയും ആയിരുന്നു അവരുടെ പ്രശ്നങ്ങള്...നിങ്ങള്ക്ക് കടുത്ത മാനസിക സമ്മര്ദം ഉണ്ട് എന്ന് ഞാന് പറയുമ്പോള് അവര് താഴേക്ക് നോക്കി നേര്ത്ത ചിരി ചിരിക്കും..എന്താണെന്നു അറിയാന് ഞാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല..

ഇത്തവണ അവര് കൂടുതല് സന്തോഷവതിയാണ്.. വേഷത്തിലും രൂപത്തിലും ആകെ ഒരു മാറ്റം..പതിവിനു വിപരീതമായി ഇന്നു ഭര്ത്താവ് കൂടെ ഉണ്ട്.. അയളെ കാണിക്കാന് ആണ് ഇത്തവണ വന്നിരിക്കുന്നത്.. അദ്ദേഹം ഒരു പ്രമേഹ രോഗി ആണ്.. സൌദിയില് ജോലി ചെയ്യുന്നു. ഇപ്പോള് ലീവ്നു വന്നിരിക്കുകയാണ്. അയാള്ക്കും ഭാര്യക്കുള്ള പ്രശ്നങ്ങള് തന്നെ..ക്ഷീണം, തളര്ച്ച, ഉറക്കമില്ലായ്മ...
പരിശോധനക്കിടയില് അയാള് പതുകെ പറഞ്ഞു..ഞാന് തളര്ന്നു ഡോക്ടര്.. ശാരീരികമായും മാനസികമായും.. ലൈംഗിക ശേഷി തീരെ നഷ്ടപ്പെട്ടു..ആകെ നിരാശനാണ്..
ഒന്നും അല്ല ഡോക്ടര്..എന്റെ കുട്ടികളുടെ കാര്യങ്ങള് എനിക്ക് ശരിക്ക് നോക്കാന് കഴിഞ്ഞിട്ടില്ല..എന്റെ സാനിധ്യം വേണ്ട കാലത്ത് അവര്ക്ക് അത് കിട്ടിയിട്ടില്ല..അയാള് ചെറുതായി ഒന്ന് വിതുമ്പി..
അതൊക്കെ വല്യ കഥ ആണ് ഡോക്ടര്..ഞങ്ങള് കഴിഞ്ഞ 20 വര്ഷമായി പിരിഞ്ഞിട്ടു..അതിനു ശേഷം ഇപ്പോള് ആണ് ഒന്നിക്കുന്നത്..അപ്പോഴേക്കും ഇവര് ആകെ തളര്ന്നു പോയി..ഇനി ഗള്ഫിലേക്ക് വിടുന്നില്ല..ഇനി വിട്ടാലും ഞാന് കൂടെ പോവും.. ഞങ്ങള്ക്ക് ഒന്ന് ശരിക്ക് ജീവിക്കണം..
അയാളുടെ ജീവിതത്തിലേക്ക് അല്പ്പം കൂടെ ഞാന് ഇറങ്ങി ചെന്നപ്പോള് കേട്ട കഥ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു...ജീവിതത്തില് ചെയ്ത മഹത്തായ ഒരു പുണ്യത്തിനു അയാള്ക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെ ആയിരുന്നു..
ഭര്ത്താവ് അപകടത്തില് മരിച്ചപ്പോള് സൌദിയില് ഒറ്റപ്പെട്ടു പോയ ഒരു ശ്രീലങ്കന് യുവതി ദാരിദ്ര്യം കാരണം സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമം നടത്തുന്നത് ഒരു സുഹൃത്ത് വഴി അറിഞ്ഞ അയാളുടെ മനസ് അസ്വസ്ഥമായി..പിന്നെ കൂടുതല് ഒന്നും ആലോചിക്കാതെ അയാള് ആ കുട്ടിയെ സന്തം താമസ സ്ഥലത്തേക്ക് കൊണ്ട് വന്നു...കുട്ടിക്ക് വേണ്ട എല്ലാ രേഖകളും അറബികളുടെ കാലു പിടിച്ചും ഓഫീസുകള് കേറി നിരങ്ങിയും ഒരു വിധം ഒപ്പിച്ചെടുത്തു.
ഇതിനിടെ ഭര്ത്താവ് ചതിചെങ്കിലും നിശ്ചയ ധാര്ദ്യത്തോടെ തന്റെ കുഞ്ഞുങ്ങളെ വളര്ത്തി വലുതാക്കും എന്ന് ഭാര്യ പ്രതിക്ഞ്ഞ ചെയ്തു..വളരെ കഷ്ടപ്പെട്ട് കുട്ടികളെ വളര്ത്തി ...2 പെണ്മക്കളെ കല്യാണം ചെയ്തു അയച്ചു..അതോടെ ജീവിതത്തിലെ ഒറ്റപ്പെടല് അവര് അനുഭവിച്ചു തുടങ്ങി...
ഭര്ത്താവിന്റെ സാമീപ്യം തനിക്കു അത്യാവശ്യമാണെന്ന് അവര് തിരിച്ചറിഞ്ഞു...
പിന്നീട് ഭര്ത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി..അങ്ങനെ സൗദി യില് എത്തി...ശ്രീലങ്കന് കുട്ടിയുടെ കാര്യം അയാള്ക്ക് പറഞ്ഞുകൊടുത്ത സുഹൃത്തിനെ അവിടെ വച്ചു അവര് കണ്ടുമുട്ടി...സംഭവങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട അവര് കുറ്റബോധത്തിന്റെ പടുകുഴിയില് ചെന്ന് വീണു. നഷ്ടപ്പെടുത്തിയ ജീവിതത്തെ കുറിച്ചോര്ത്തു സങ്കടപ്പെട്ടു.. തളര്ന്നു അവശനായ ഭര്ത്താവിനെ കണ്ടു പിടിച്ചു...ദത്തു പുത്രനെ സ്വന്തം മകനായി അംഗീകരിച്ചു...ശിഷ്ട ജീവിതം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുമെന്ന് ഉറച്ച തീരുമാനം എടുത്തു...
"ഇത്ര കടുത്ത പ്രതിസന്ധികളിലും തളരാതെ താന് എടുത്ത നല്ല തീരുമാനത്തില് ഉറച്ചു നിന്ന നിങ്ങള് തീര്ച്ചയായും പ്രശംസ അര്ഹിക്കുന്നു.." ഞാന് അയാളുടെ തോളില് തട്ടിക്കൊണ്ടു പറഞ്ഞു...നഷ്ടപ്പെട്ടു പോയ ജീവിതത്തെ കുറിച്ചുള്ള ഓര്മകളില് മങ്ങിപോയ ആ മുഖത്ത് ചെറിയൊരു പുഞ്ചിരിയുടെ തിളക്കം..." ചെയ്തത് തെറ്റായി പോയെങ്കിലും സ്വയം സൃഷ്ടിച്ച പ്രതിസന്ധിയില് അടി പതറാതെ രണ്ടു പെണ്കുട്ടികളെ വളര്ത്തി നല്ലരൂപത്തില് കല്യാണം കഴിച്ചു സ്വന്തം ഉത്തരവാദിത്തങ്ങള് ഭംഗിയായി നിറവേറ്റിയ നിങ്ങളും ഒരു തരത്തില് അഭിനന്ദനം അര്ഹിക്കുന്നുണ്ട്...അയാളുടെ ഭാര്യയുടെ മുഖത്തും ആ വാക്കുകള് ഒരു അഭിമാനത്തിന്റെ മിന്നലാട്ടം ഉണ്ടാക്കി...
മനുഷ്യത്വം ഇപ്പോഴും അന്യം നിന്ന് പോയിട്ടില്ല എന്ന ചാരിതാര്ത്യത്തോടെ ഞാന് അവരെ യാത്രയാക്കി...

അയാളുടെ ഷുഗര് ഒക്കെ വലിയ കുഴപ്പമില്ലാത്ത നിലയില് ആണ്.. ഷുഗര് തുടങ്ങിയിട്ട് അധിക കാലം ആയില്ല. ഷുഗര് എന്ന അസുഖതെക്കാള് മാനസിക പിരിമുറുക്കം ആണ് അയാളുടെ പ്രശ്നം എന്ന് തോന്നി..
ഇത്ര നിരാശപ്പെടെണ്ടതില്ല.. പരിഹാരം കാണാവുന്ന പ്രശ്നങ്ങളെ ഉള്ളു.. നിങ്ങള് ആദ്യം ഒന്ന് റിലാക്സ് ചെയ്യു.. എന്തിനാണ് ഇങ്ങനെ സമ്മര്ദം അനുഭവിക്കുന്നത്?
ഇത്ര നിരാശപ്പെടെണ്ടതില്ല.. പരിഹാരം കാണാവുന്ന പ്രശ്നങ്ങളെ ഉള്ളു.. നിങ്ങള് ആദ്യം ഒന്ന് റിലാക്സ് ചെയ്യു.. എന്തിനാണ് ഇങ്ങനെ സമ്മര്ദം അനുഭവിക്കുന്നത്?
ഒന്നും അല്ല ഡോക്ടര്..എന്റെ കുട്ടികളുടെ കാര്യങ്ങള് എനിക്ക് ശരിക്ക് നോക്കാന് കഴിഞ്ഞിട്ടില്ല..എന്റെ സാനിധ്യം വേണ്ട കാലത്ത് അവര്ക്ക് അത് കിട്ടിയിട്ടില്ല..അയാള് ചെറുതായി ഒന്ന് വിതുമ്പി..
അതെന്താ..എല്ലാ ഗല്ഫുകാരുടെം സ്ഥിതി ഇതൊക്കെ അല്ലെ?
അല്ല ഡോക്ടര്..അത് വരെ മിണ്ടാതിരുന്ന ഭാര്യ പറഞ്ഞു..ഞങ്ങള് ഇത്രകാലം പിരിഞ്ഞിരിക്കായിരുന്നു.. ഈയിടെ വീണ്ടും ഒന്നിച്ചതാ..

അത് കേട്ട് ഞാന് ഒന്ന് പകച്ചു..അതെന്താ ?? അറിയാതെ പെട്ടന്ന് ചോദിച്ചു പോയി..
അതൊക്കെ വല്യ കഥ ആണ് ഡോക്ടര്..ഞങ്ങള് കഴിഞ്ഞ 20 വര്ഷമായി പിരിഞ്ഞിട്ടു..അതിനു ശേഷം ഇപ്പോള് ആണ് ഒന്നിക്കുന്നത്..അപ്പോഴേക്കും ഇവര് ആകെ തളര്ന്നു പോയി..ഇനി ഗള്ഫിലേക്ക് വിടുന്നില്ല..ഇനി വിട്ടാലും ഞാന് കൂടെ പോവും.. ഞങ്ങള്ക്ക് ഒന്ന് ശരിക്ക് ജീവിക്കണം..
"ഇനിയിപ്പോ വന്നിട്ട് എന്ത് കാര്യം"...അയാള് നിരാശയോടെ പറഞ്ഞു...
നഷ്ടപ്പെട്ടു പോയ ലൈഗിഗ ശേഷി ആണ് അയാളെ ഇങ്ങനെ പറയിച്ചത് എന്ന് ഞാന് ഊഹിച്ചു..
സാരമില്ല...അത് മാത്രം അല്ലല്ലോ ജീവിതം..ഞാന് അയാളെ ആശ്വസിപ്പിക്കാന് ശ്രമിച്ചു..
അതെ അതെ അതൊന്നും ഒരു പ്രശ്നമല്ല...ഭാര്യ പെട്ടന്ന് പറഞ്ഞു.. അപ്പോള് അയാളും അതിനെ ശരി വച്ചു..
നഷ്ടപ്പെട്ടു പോയ ലൈഗിഗ ശേഷി ആണ് അയാളെ ഇങ്ങനെ പറയിച്ചത് എന്ന് ഞാന് ഊഹിച്ചു..
സാരമില്ല...അത് മാത്രം അല്ലല്ലോ ജീവിതം..ഞാന് അയാളെ ആശ്വസിപ്പിക്കാന് ശ്രമിച്ചു..
അതെ അതെ അതൊന്നും ഒരു പ്രശ്നമല്ല...ഭാര്യ പെട്ടന്ന് പറഞ്ഞു.. അപ്പോള് അയാളും അതിനെ ശരി വച്ചു..
അയാളുടെ ജീവിതത്തിലേക്ക് അല്പ്പം കൂടെ ഞാന് ഇറങ്ങി ചെന്നപ്പോള് കേട്ട കഥ ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു...ജീവിതത്തില് ചെയ്ത മഹത്തായ ഒരു പുണ്യത്തിനു അയാള്ക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെ ആയിരുന്നു..
ഭര്ത്താവ് അപകടത്തില് മരിച്ചപ്പോള് സൌദിയില് ഒറ്റപ്പെട്ടു പോയ ഒരു ശ്രീലങ്കന് യുവതി ദാരിദ്ര്യം കാരണം സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമം നടത്തുന്നത് ഒരു സുഹൃത്ത് വഴി അറിഞ്ഞ അയാളുടെ മനസ് അസ്വസ്ഥമായി..പിന്നെ കൂടുതല് ഒന്നും ആലോചിക്കാതെ അയാള് ആ കുട്ടിയെ സന്തം താമസ സ്ഥലത്തേക്ക് കൊണ്ട് വന്നു...കുട്ടിക്ക് വേണ്ട എല്ലാ രേഖകളും അറബികളുടെ കാലു പിടിച്ചും ഓഫീസുകള് കേറി നിരങ്ങിയും ഒരു വിധം ഒപ്പിച്ചെടുത്തു.
എന്നാല് സ്വന്തം വീട്ടില് നിന്നും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിച്ച അയാള്ക്ക് പിഴച്ചു ..ഗള്ഫില് പോയി അയാള് വേറൊരു കല്യാണം കഴിച്ചു എന്നും അതില് ഉണ്ടായ കുട്ടി ആണെന്നും ഭാര്യയും മക്കളും നാട്ടുകാരും ഉറച്ചു വിശ്വസിച്ചു..അങ്ങനെ അല്ല എന്ന് വിശ്വസിപ്പിക്കാന് അയാള് നടത്തിയ ശ്രമങ്ങള് എല്ലാം പാഴായി. കുടുംബം തകര്ന്നു..ഗള്ഫിലെ സുഹൃത്തുക്കള് പോലും ആവശ്യമില്ലാത്ത പണിക്കു പോയിട്ടല്ലേ എന്ന് പറഞ്ഞു കുറ്റപ്പെടുത്തി..വര്ഷങ്ങളോളം ചോര നീരാക്കി അയാള് നാട്ടില് നിര്മ്മിച്ച വീട്ടിലേക്കു കയറിപ്പോവരുതെന്നു സ്വന്തം മക്കള് തന്നെ പറഞ്ഞപ്പോള് അയാള് തകര്ന്നു...പിന്നീട് സ്വന്തം ദത്തുപുത്രന് വേണ്ടി അയാള് ജീവിച്ചു.. ഒരു വനവാസം പോലത്തെ ജീവിതം..