ജനുവരി 22, 2015



http://www.jamal-photography.in/
8.May.2014

============
ഉച്ചക്ക് ടിവി തുറന്നപ്പോള്‍ ഒരു ചാനലില്‍ ഡോക്ടറുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം..തലവേദനയെ കുറിച്ചാണ്.. ശ്രോതാക്കളുടെയും ആന്ഗര്‍ ചെയ്യുന്ന ലേഡി യുടെയും സംശയങ്ങള്‍ക്കുള്ള മറുപടിയും ഒപ്പം തലച്ചോറിലെ സര്‍ജറി കള്‍ക്കുള്ള പുതിയ രീതികളെ കുറിചുള്ള വിശദീകരണവും ഡോക്ടര്‍ നല്‍കുന്നു

അടുത്ത കാളര്‍ ലൈനില്‍ ഉണ്ട്..

എന്താണ് സംശയം ചോദിച്ചോളൂ..ഡോക്ടര്‍ ശ്രധാലുവായി ..

ഒരു സ്ത്രീ ആണ് ലൈനില്‍,,." ഡോക്ടര്‍, എനിക്ക് കുറേ നാളായി ഭയങ്കര തലവേദന..തലയ്ക്കു ആകെ ഒരു പെരുപ്പും കനവും..തല വേദന വരുമ്പോള്‍ ശരീരം ആകെകുഴയുന്നു..മേലോട്ടുക്കും ആകെ ഒരു പൊരിച്ചില്‍...
ഒരു ജനറല്‍ പ്രാക്ടീഷനറോ ഫിസിഷ്യനോ ന്യൂരോലോജിസ്ടോ ഒരു ദിവസത്തില്‍ ഏറ്റവും കുറഞ്ഞത്‌ ഒരു തവണയെങ്കിലും ഇത്തരം ഒരു തലവേദന കാണാതിരിക്കില്ല..
ഉടന്‍ തന്നെ ഡോക്ടറുടെ ചോദ്യം.."മൈഗ്രൈന്‍ തല വേദന ആണോ??"
പ്രതീക്ഷിച്ച മറുപടി തന്നെ ഉടനെ വന്നു
"ആവോ എന്ത് തലവേദന ആണെന്ന് അറിയില്ല..അത് അറിയാനാ ഡോക്ടറെ വിളിച്ചത്."


ചമ്മല്‍ മറക്കാനുള്ള ഡോക്ടറുടെ ശ്രമം അത്രക്കങ്ങു ഏറ്റില്ല..അവസാനം മണിക്കൂറുകളോളം കുത്തി കുത്തി ഫോണ്‍ വിളിച്ച രോഗിക്കുള്ള ഡോക്ടറുടെ വിദഗ്ദോപദേശം വന്നു." നിങ്ങള്‍ ഒരു കാര്യം ചെയ്യു..ഒരു ന്യൂരോലോജിസ്റ്റ് നെയോ ഒരു ന്യൂറോ സര്‍ജനെയോ ഉടനെ കാണുക..ഈ മാതിരി തല വേദന ഒന്നും വച്ചോണ്ടിരിക്കാന്‍ പറ്റില്ല.." !!!


പാവം സ്ത്രീ...ആരായി?? വെറും ശശി അല്ല പാലാരിവട്ടം ശശി..!!!
എന്‍റെ ഡോക്ടര്‍ സുഹൃത്തിനോട്‌ ഒരു ചോദ്യം..പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ നേരത്തെ എഴുതി കൊടുത്തു ആങ്കര്‍ നെ കൊണ്ട് ചോദിപ്പിച്ചു ഭംഗിയായി പരിപാടി അവതരിപ്പിച്ചു അങ്ങ് അവസാനിപ്പിക്കാമായിരുന്നില്ലേ?? ഇത്തരം ഒരു പ്രോഗ്രാം ചെയ്യുമ്പോള്‍ സര്‍വ സാദാരണ ആയി കാണാറുള്ള തല വേദനകളെ കുറിച്ച് ഒരു ചെറിയ ഐഡിയ എങ്കിലും വേണ്ടേ?? ഫോണിലൂടെ കേട്ട് ചികില്സിക്കാവുന്ന അസുഖം ആണോ തലവേദന? പിന്നെ എന്തിനു ഈ പൊട്ടത്തരത്തിനു നിന്ന് കൊടുത്തു?


സഹോദരിയോടും ഉണ്ട് ഒരു ചോദ്യം..ഈ ഫോണ്‍ ചെയ്യാന്‍ മേനക്കെടുത്തിയ സമയത്തിന്‍റെ പകുതി പോരെ അടുത്തുള്ള ഒരു നല്ല ഡോക്ടറെ കണ്ടു ശരിയായ ചികിത്സ തേടാന്‍? അതല്ല സ്വന്തം ശബ്ദം ടിവിയില്‍ കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ട് വിളിച്ചതായിരുന്നേല്‍ വല്ല പാട്ട് പരിപാടിയിലെക്കോ ഡാന്‍സ് പരിപാടിയിലെക്കോ ഒക്കെ വിളിക്കാമായിരുന്നില്ലേ?

Thank you for being here

0 അഭിപ്രായ(ങ്ങള്‍)