എന്‍റെ തായ്‌ലാന്‍ഡ്‌ കാഴ്ചകള്‍ ( Part 1)

ഫെബ്രുവരി 22, 2016

Back to THAILAND 

ചെറിയ ചെലവിലുള്ള ഒരു ടൂര്‍നെ കുറിച്ചുള്ള ഗവേഷണം ആണ് എന്നെ തായ്ലാന്‍ഡ്‌ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.  തായ്‌ കറന്‍സിയുടെ പേര് ബാത്ത് എന്നാണ്.  2 രൂപ കൊടുത്താല്‍ ഓര്‍ തായ്‌ ബാത്ത് കിട്ടും, എന്നുവച്ചാല്‍ രൂപയുടെ മൂല്യം ഏതാണ്ട് ഇതിനടുത്ത് വരും.. അത്തരം രാജ്യങ്ങളില്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ പോവാം.. പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ തായ്‌ ഒന്നിന്റെയും പുറകില്‍ അല്ല എന്ന് ഗൂഗിള്‍ ഫോട്ടോകള്‍ പരതിയപ്പോള്‍ മനസിലായി.  അതിനും പുറമേ എയര്‍ ഏഷ്യ ഫ്ലൈറ്റ് പോവുന്ന സ്ഥലങ്ങളില്‍ ഒന്നാണ് തായ്‌ .. അവരുടെ വളരെ കുറഞ്ഞ ടിക്കറ്റ്‌ നിരക്ക് കൂടി കണ്ടപ്പോള്‍ ഉടനെ തീരുമാനം എടുത്തു..


തായ്‌ലാന്‍ഡില്‍ പിന്നെ എങ്ങോട്ട് പോവണം എന്നായി അടുത്ത ചിന്ത.. സാധാരണ എല്ലാവരും പോവുന്ന രണ്ടു സ്ഥലങ്ങള്‍ ആണ് ബാങ്ങോക്കും പട്ടായയും.. എന്നാല്‍ പിന്നെ ഒന്ന് മാറ്റി പിടിചെക്കാം എന്ന് വച്ചു. അങ്ങനെയാണ് ഫുകെറ്റ് എന്ന ആലോചന വന്നത്, ഫുകെറ്റ് ദൃശ്യങ്ങള്‍ ഗൂഗിളില്‍ പരതിയപ്പോള്‍ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല,  കുടുംബത്തില്‍ നിന്ന് തന്നെ രണ്ടു പേരെയും ഉള്‍പ്പെടുത്തി 4 പേരെ വച്ച് ട്രിപ്പ്‌ പ്ലാന്‍ ചെയ്തു. മാഗി ഹോളിഡെയ്സ് ആണ് ഞങ്ങള്‍ക്ക് അനുയോജ്യമായ പാക്കേജ് തന്നത്.. 

അല്‍പ സമയത്തില്‍ നമ്മള്‍ ഫുകറ്റില്‍ ലാന്‍ഡ്‌ ചെയ്യുന്നു എന്ന പൈലറ്റ് ന്‍റെ അറിയിപ്പ് വന്നതോടെ ഉറക്കം പമ്പ കടന്നു.. വേറൊരു രാജ്യത്ത് കാല്‍ കുത്തുക എന്നത് എനിക്ക് ഒരു ഹരം ആണ് എന്നും. താഴെ ഫുകെറ്റ് കാഴ്ചകള്‍ തെളിഞ്ഞു തുടങ്ങി. കടലിന്‍റെ അക്കരെ ചെറിയ പച്ച കുന്നുകള്‍ കാണുന്നു.. ബീച്ച് അതിര്‍ത്തി തന്നെ എയര്‍പോര്‍ട്ട് ആണ്.  കടലിലേക്ക്‌ ഇറങ്ങുന്ന പോലെ തോന്നിക്കും. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ ചെറിയ മലകളാല്‍ ചുറ്റപ്പെട്ടതാണ് ഫുകെറ്റ് എയര്‍പോര്‍ട്ട്. ചെറിയ റണ്‍വെ.. വിമാന ചിറകു എയര്‍പോര്‍ട്ട് അതിര്‍ത്തി മതിലില്‍ ഇടിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടി വരും.. അത്രയും ചെറിയ എയര്‍പോര്‍ട്ട്. 

സഞ്ചാരികളുടെ ബാഹുല്യം ഈ ചെറിയ എയര്‍പോര്‍ട്ട് നെ ശരിക്കും ശ്വാസം മുട്ടിക്കുന്നു.. വിസ ചെല്ലുമ്പോള്‍ നേരിട്ട് അടിക്കാം. ആദ്യം ചെന്നത് വിസ കൌണ്ടര്‍ ലേക്ക്. 1000 തായ്‌ ബാത്ത് ആണ് വിസ ചാര്‍ജ്. 200 ബാത്ത് കൂടുതല്‍ കൊടുത്താല്‍ എമിഗ്രേഷന്‍ ക്യൂ ഒഴിവാക്കാം. അങ്ങനെ പെട്ടന്ന് പുറത്തു എത്തി.  മത്തങ്ങാ രൂപത്തില്‍ വലിയ ചുവന്ന ബള്‍ബുകള്‍ മുകളില്‍ ഉടനീളം പ്രകാശിച്ചു നില്‍ക്കുന്നു.. ആകെ ഒരു ഉത്സവ പ്രതീതി.. വരാനിരിക്കുന്ന കാഴ്ചകളുടെ ഒരു മുന്നറിയിപ്പ് പോലെ.. പിന്നീട് ടൌണില്‍ പലയിടത്തും ഇത്തരം ദീപങ്ങള്‍ കണ്ടു..

പുറത്തു ഞങ്ങള്‍ക്ക് വേണ്ടി കാത്തു നിന്ന ആളെ കണ്ടുപിടിക്കാന്‍ അധികം പണിപ്പെടേണ്ടി വന്നില്ല. അതിനു മുന്നേ ഒരു ലോക്കല്‍ തായ്‌ സിം ഒപ്പിച്ചു.. അവിടത്തെ ടൂര്‍ agent നെ ബന്ധപ്പെടുന്നത് whats app ഇല്‍ ആണ്. അതാണ്‌ സൗകര്യം.. വിമാനത്താവളത്തില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റെര്‍ ഉണ്ട് ഞങ്ങള്‍ താമസിക്കാന്‍ തെരഞ്ഞെടുത്ത പട്ടോനഗ് ബീച്ചിലേക്ക്.  അതുവരെയുള്ള യാത്രയില്‍ ക്ഷീണം കാരണം ഉറങ്ങി പോയി. 

ഹോട്ടല്‍ നു പുറത്തുള്ള തെരുവിലേക്ക് ആണ് ആദ്യം ഇറങ്ങിയത്‌. ഡിന്നര്‍ കഴിക്കണം. മലയാളി എവിടെ പോയാലും ഇന്ത്യന്‍ ഭക്ഷണം അന്വേഷിച്ചു നടക്കും എന്നാണല്ലോ പൊതുവേ പറയാറ്..  എന്നാല്‍ ടൂര്‍ എന്നത് ആ രാജ്യത്തെ കാഴ്ചകള്‍ കാണല്‍ മാത്രം അല്ല, രാജ്യത്തെ കണ്ടും തൊട്ടും രുചിച്ചും അറിയണം.. അതിനാല്‍ തായ്‌ ഫുഡ്‌ തന്നെ പരീക്ഷിക്കാം എന്ന് വച്ചു.. വൃത്തിയുള്ള തെരുവില്‍ നിരവധി ഹോട്ടല്കള്‍ കണ്ടു,, തെരുവില്‍ വലിയ തിരക്കില്ല. വാഹങ്ങളുടെ ബഹളം ഇല്ല, ഹോണ്‍ അടി തീരെ ഇല്ല. മറ്റു പല രാജ്യങ്ങളിലും ഉള്ള പോലെ തന്നെ.  തെരുവിലൂടെ വെറുതെ നടക്കാന്‍ തോന്നിപോവും. 

മീന്‍ വിഭാവങ്ങളോടുള്ള അവരുടെ ഇഷ്ടം പെട്ടന്ന് പിടികിട്ടി.. ഉന്തുവണ്ടികളിലും ചെറിയ സ്ടാളുകളിലും ആയി വേവിച്ച മീന്‍ ചെറിയ കമ്പുകളില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്നു. ചിക്കന്‍ വിഭവങ്ങളും ഉണ്ട്.  ഒരു ഉന്തുവണ്ടിയുമായി നിന്നിരുന്ന സ്ത്രീയോട് ഫോട്ടോ എടുതോട്ടെ എന്ന് ചോദിച്ച ഉടനെ സമ്മതം തന്നു..




ഹോട്ടല്‍ നു മുന്നില്‍ എല്ലാം വിശദമായ മെനു പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . നോക്കി ഇഷ്ടപ്പെട്ടാല്‍ മാത്രം കേറിയാല്‍ മതി. അതികം ദൂരെ അല്ലാത്ത ഒരു തായ്‌ ഹോട്ടലില്‍ ഞങ്ങളും കയറി.  തായ്‌ ഫുഡ്സ് എന്ന് ഗൂഗിളില്‍ തെരഞ്ഞാല്‍ ആദ്യം കാണുന്ന ഒന്നാണ് ടോം യാം ഗൂം സൂപ്. അവിടത്തെ വളരെ പ്രശസ്തമായ വിഭവം ആണ്. അപ്പോള്‍ പിന്നെ അത് ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ..കൂട്ടത്തില്‍ ഒരു തായ്‌ നൂഡില്‍സും fried rice ഉം ഓര്‍ഡര്‍ ചെയ്തു.. നിര്‍ഭാഗ്യവശാല്‍ തായ്ലാന്‍ഡില്‍ ഞങ്ങളെ നിരാശപ്പെടുത്തിയത് ഈ സൂപ് മാത്രമാണ്.. ഇഷ്ടപ്പെടാത്ത മണവും കുത്തി തറക്കുന്ന മട്ടില്‍ ഉള്ള രുചിയും.. പിന്നീട് ടോം യാം ഗൂം മണം ഇല്ലാത്ത ഹോട്ടല്‍കല്‍ തിരഞ്ഞാണ് ഞങ്ങള്‍ നടന്നത് !!!



തായ്‌ലാന്‍ഡ്‌ ടൌണില്‍ പ്രൈവറ്റ് ബസ് സര്‍വീസ് ഇല്ല.  പുറകു വശം തുറന്ന ഇത്തരം പിക്ക് അപ്പ്‌ വാനുകളില്‍ ആണ് സ്വന്തം വാഹനം ഇല്ലാത്തവരുടെ യാത്ര. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ഉള്ള പിക്ക് അപ്പുകള്‍ .ടൂറിസ്റ്റ്കള്‍ക്ക് ഉപയോഗിക്കാന്‍ ചെറിയ ബസ്സുകള്‍ ഉണ്ട്. എന്നാല്‍  തിരക്ക് ഒഴിവാക്കാന്‍ അവയ്ക്ക് ടൌണിലേക്ക് പ്രവേശനം ഇല്ല. ചെറിയ കാബുകളില്‍ പോയി ടൌണ്‍ നു വെളിയില്‍ ചെന്ന് വേണം ഇത്തരം ബസ്സില്‍ കയറാന്‍..





ടൊയോട്ട കാറുകള്‍ ആണ് അധികവും കണ്ടത്. ടൂറിസ്റ്റ്കല്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കാബുകളും അതികവും ടൊയോട്ട തന്നെ.  നിസ്സാന്‍, ഹോണ്ട, മസദ, തുടങ്ങിയവയും കാണാന്‍ കഴിഞ്ഞു. ഇരു ചക്ര വാഹനകള്‍ നിരവധി. പണ്ട് ഇവിടെ ഇറങ്ങിയിരുന്ന hero honda sleek പോലത്തെ ഹൈബ്രിഡ് വാഹനങ്ങള്‍.. ചിലര്‍ അതിന്റെ സൈഡില്‍ ഒരു മിനി കാബിന്‍ കൂടെ പിടിപ്പിച്ചു ചരക്കു കൊണ്ട് പോവാന്‍ ഉപയോഗിക്കുന്നു. രസകരമായ മറ്റൊരു കാര്യം കണ്ടത് എല്ലാ ഇരു ചക്ര വാഹനകളും പകലിലും ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചാണ് ഓടുന്നത്.. അങ്ങനെ വല്ല നിയമവും അവിടെ ഉണ്ടോ ആവൊ !! 



അങ്ങനെ ഞങ്ങളുടെ ഒന്നാം ദിവസം അവസാനിച്ചു ...

Thank you for being here

0 അഭിപ്രായ(ങ്ങള്‍)