ജബൽ ഷംസ്-- ഒമാനിന്റെ നെറുകയിലേക്കു ഒരു യാത്ര.

മാർച്ച് 20, 2019

ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്  സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 9400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ഷംസ്.  ഹജർ പർവ്വത നിരകൾ എന്ന പേരിൽ അറിയപ്പെടുന്ന വൻ പർവ്വത നിരയുടെ ഭാഗമാണ് ജബൽ ഷംസ്.  ഉയരത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജബൽ അഖ്ദറും ഇതേ പർവത നിരയുടെ ഭാഗമാണ്.  അവിടെ നേരത്തെ പല തവണ പോയിട്ടുമുണ്ട്.  ജബൽ അഖ്‌ധർ അവസാനം വരെ ടാർ ചെയ്ത റോഡുണ്ട്. എന്നാൽ ജബൽ ഷംസിൽ എത്താൻ കുറച്ചു ദുർഗഢമായ മണ്ണ് റോഡിലൂടെ 8 km കുത്തനെ കയറി പോവാനുണ്ട്..

ഒമാനിലെ അൽ ദഹ്‌ലിയ ഗവർണറെറ്റിലാണ് ഹജർ പർവ്വത നിരകൾ. Nizwa യും ബഹലയുമാണ്  അടുത്തുള്ള പ്രധാന ടൗണുകൾ.  ഇബ്‌റിയിൽ നിന്നും 195 km ദൂരമുണ്ട് ജബൽ ഷംസ് ന്റെ ഏറ്റവും ഉയർന്ന ഭാഗത്തേക്ക്..

Astrophotography ക് യോജിച്ച dark sky കിട്ടുന്ന ഒമാനിലെ ഒരു ഭാഗമാണ് ജബൽ ഷംസ്. അത്തരം അന്വേഷണങ്ങളുടെ ഭാഗമായാണ് ജബൽ ഷംസ് വരെ ഒന്നു പോയാൽ കൊള്ളാം എന്നു തോന്നിയത്.  കൂടുതൽ അന്വേഷിച്ചപ്പോൾ ജബൽ ഷംസിൽ വാഹനം കൊണ്ടു എത്തിപ്പെടാവുന്നതും നടന്നു തന്നെ പോവേണ്ടതുമായ സ്ഥലങ്ങളുണ്ട്. എല്ലാം കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകൾ .. കാറിൽ എത്തിപ്പെടാൻ പറ്റുന്ന 2 സ്ഥലങ്ങൾ കാണാൻ തന്നെ തീരുമാനിച്ചു.    ജബൽ ഷംസ് പീക് പോയിന്റിലേക്കുള്ള ഈ യാത്രയും വാദി ഗുൽ എന്ന അരുവിയിലൂടെയുള്ള യാത്രയും.. അത് പിന്നീട് ഒരു ദിവസത്തേക്കു പ്ലാന്‍ ചെയ്തു വച്ചിരിക്കുകയാണ്.

ബഹല കഴിഞ്ഞു നേരത്തെ അൽ ഹൂത്ത ഗുഹ കാണാൻ പോയ വഴിയും പിന്നിട്ടു ഞങ്ങൾ മുന്നോട്ട് നീങ്ങി..  ഇടക്ക് വച്ചു മാനം ഇരുളുകയും മഴ പെയ്യുകയും ചെയ്തപ്പോൾ മുകളിൽ മോശം കലാവസ്ഥയാകുമോ എന്നു സംശയിച്ചു..  എന്നാൽ മല കയറി തുടങ്ങുന്ന മുന്നേ തന്നെ മഴ അവസാനിച്ചു. മേഘങ്ങൾക്കിടയിൽ മറഞ്ഞ സൂര്യൻ വീണ്ടും പുറത്തു വന്നു.

അകലെ ജബൽ ഷംസ് കാണാൻ തുടങ്ങി . വാദി ഗുൽ ന്റെ ഒരു ഭാഗം കാണാൻ കഴിഞ്ഞു.  അതിമനോഹരമായതും വ്യത്യസ്തമായതുമായ ഭൂപ്രകൃതി ആരെയും ആകർഷിക്കും. ഇടക്ക് പലയിടത്തും ഇറങ്ങാൻ തോന്നിയെങ്കിലും sunset ന് മുന്നേ മുകളിൽ എത്താൻ കഴിയാതെ പോകുമോ എന്ന പേടിയാൽ അത്തരം പ്ലാനുകൾ ഉപേക്ഷിച്ചു.

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് കുത്തനെ കയറി തുടങ്ങിയപ്പോൾ ജബൽ ഷംസ് ന്റെ ശരിയായ ഭംഗി കണ്ടു തുടങ്ങി. ചെത്തി ഭംഗിയാക്കിയ പോലെയുള്ള കല്ലുകൾ.. പ്രകൃതി സ്വയം ഒരുക്കിയ ഡിസൈൻ.  കുറച്ചു ദൂരം കയറി ചെന്നപ്പോൾ ഏതാണ്ട് നിരപ്പായ ഒരു സ്ഥലം കണ്ടു.. കുറച്ചു വാഹനങ്ങൾ അവിടെ പാർക് ചെയ്തിരുന്നു. മനോഹരമായ ഭൂപ്രകൃതി ഒപ്പിയെടുക്കാനും വാഹനം 4wd മോഡിലേക്കു മാറ്റാനുമായി ചെറിയൊരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു..


ഈ ചാലുകളിലൂടെ കുറച്ചു വെള്ളം ഒഴുകിയിരുന്നെങ്കിൽ എന്നു ആശിച്ചു ഇവിടെ നിന്നപ്പോൾ



ഏതാനും മിനിറ്റുകൾ ഇവിടെ ചിലവഴിച്ചു ഞങ്ങൾ യാത്ര തുടർന്നു.. കുറച്ചു കൂടി കയറി ചെന്നതോടെ ടാർ റോഡ് അവസാനിച്ചു.  വീതി കുറഞ്ഞ മണ്ണ് റോഡിലൂടെയായി പിന്നീട് കയറ്റം.. ദൂരെ നിന്ന് നോക്കുമ്പോൾ റോഡ് സ്മൂത് ആയി തോന്നിയെങ്കിലും പ്രതലം വളരെ uneven ആയിരുന്നു..  കാറിന്റെ കുലുക്കം കുറയ്ക്കാൻ സ്പീഡ് വളരെ കുറച്ചാണ് മണ്ണ് റോഡിലൂടെ യാത്ര ചെയ്തത്. 8km ദൂരം തണ്ടാൻ ഒരുപാട് സമയം വേണ്ടി വന്നു.  10-20km സ്പീഡിലായിരുന്നു യാത്ര.



8km യാത്ര സത്യത്തിൽ 80km പോലെ തോന്നിച്ചു.. ഏറ്റവും മുകൾഭാഗത്തു വീണ്ടും ടാർ റോഡാണ്.  ടാർ റോഡ് കാണുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്.. 20km സ്പീഡിൽ നിന്നു വീണ്ടും 80-90 km സ്പീഡിലേക്കു.. 

മുകളിൽ വിശാലമായ സ്ഥലമാണ്. അനേകം വാഹനങ്ങൾക്ക് പാർക്ക് ചെയ്തിടാൻ സൗകര്യമുണ്ട്.  10 ൽ താഴെ വാഹനങ്ങൾ മാത്രമേ ഞങ്ങൾ ചെല്ലുമ്പോൾ അവിടെയുള്ളൂ..   തണുത്ത കാറ്റ് വീശിയിരുന്നു. 16 ഡിഗ്രി യാണ് പുറത്തെ തണുപ്പ്.    

Grand canyon ന്റെ വിശാലമായ കാഴ്ച ആവേശമുണർത്തും. താഴേക്കു നോക്കിയാൽ തല കറങ്ങി പോവും. ചിലയിടങ്ങളിൽ ബാരിക്കേഡ് കെട്ടി വ്യൂ പോയിന്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അധിക ഭാഗവും തുറന്ന സ്ഥലങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ താഴെ വീണു പോവും.. 

സൂര്യാസ്തമയം grand canyon ന്റെ എതിർവശത്തായാണ് വരുന്നത്. അസ്തമയം ആവുമ്പോഴേക്കും ഈ ഭാഗത്തു നിന്ന് കുറെ ചിത്രങ്ങൾ എടുത്തു.. സൂര്യൻ താഴ്ന്നു തുടങ്ങുമ്പോൾ എതിർവശത്തെക്കു നീങ്ങാൻ ആയിരുന്നു പ്ലാൻ. 













എന്നാൽ sunset പ്രതീക്ഷിച്ച പോലെ ആയില്ല.. സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞ കാരണം നിറം മങ്ങിയ ഭംഗിയില്ലാത്ത അസ്തമയം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എങ്കിൽ പോലും ഒറ്റപ്പെട്ടു നിൽക്കുന്ന ചെറിയ മരങ്ങളും ഭംഗിയുള്ള കല്ലുകളും photography ക് യോജിച്ച ambience നൽകും.. ഒരു മിൽകി വേ ഷൂട് ന് വേണ്ടി വീണ്ടും ഇങ്ങോട്ടു വരണം എന്നു ഓർത്തു അവിടെ നിന്നപ്പോൾ...







നേരം ഇരുട്ടി തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഒഴികെ മറ്റു ടീം എല്ലാവരും മടങ്ങിയിരുന്നു.  മണ്ണ് റോഡിലൂടെ ഇരുട്ടത്തുള്ള യാത്ര അൽപ്പം ബുദ്ധിമുട്ടാണ്.  ഇടക്ക് വീണ്ടും മഴ പെയ്തത് അൽപ്പം ടെൻഷൻ ഉണ്ടാക്കിയെങ്കിലും വൈകാതെ മഴ ഒതുങ്ങി പ്രയാസമില്ലാതെ താഴെ എത്തി..

Thank you for being here

0 അഭിപ്രായ(ങ്ങള്‍)